ഇന്തോനേഷ്യന് ഉപഗ്രഹവും ഇന്ത്യ വിക്ഷേപിക്കും; വിക്ഷേപണം ഈമാസം 27ന്

0

ശ്രീഹരിക്കോട്ട: ഇന്തോനേഷ്യയുടെ തദ്ദേശീയമായി നിര്മ്മിച്ച ഉപഗ്രഹം ഇന്ത്യ വിക്ഷേപിക്കും. പൂര്ണമായും ഇന്തോനേഷ്യയില് ലപന് എ ടു/ഒരാരി എന്ന ഉപഗ്രഹമാണ് ഇന്ത്യയില് നിന്ന് വിക്ഷേപിക്കുക. ഇക്കാര്യത്തില് ഇന്ത്യയും ഇന്തോനേഷ്യയും തമ്മില് ധാരണയായിട്ടുണ്ട്. ഇന്തോനേഷ്യന് ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന് സ്പേസ് സെന്ററില് നിന്നായിരിക്കും വിക്ഷേപണം. വിക്ഷേപണത്തിനായി ലപന് എ ടു അടുത്തദിവസം തന്നെ ഇന്ത്യയിലേക്ക് അയക്കും. നേവിഗേഷന് ഉപഗ്രഹമായിട്ടാണ് ലപന് എ ടു ഉപയോഗിക്കുക. 2007-ല് ഇന്ത്യയില് നിന്ന് തന്നെ വിക്ഷേപിച്ച ലപന് എ വണ് ട്യുബ്സാറ്റിന്റെ പിന്ഗാമിയാണ് എ ടു.
2012-ല് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്സ് ആന്ഡ് സ്പേസിലാണ് ലപന് നിര്മിച്ചത്. ഭൂമിയുടെ ഉപയോഗത്തിനും കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്നതിനും കടല് വിഭവങ്ങളുടെ നിരീക്ഷണത്തിനുമായാണ് ഉപഗ്രഹം ഉപയോഗിക്കുക. മത്സ്യബന്ധനം സംബന്ധിച്ച കാര്യങ്ങള്ക്കും ഇത് ഉപയോഗിക്കും. വെള്ളപ്പൊക്കം, കടല് ജലനിരപ്പിലുണ്ടാകുന്ന വ്യതിയാനങ്ങള് എന്നിവ നിരീക്ഷിച്ച് ദുരന്തങ്ങളുടെ കണക്കെടുപ്പിനും ഉപഗ്രഹങ്ങള് ഉപയോഗിക്കും. ഇതിനായി ഒരു പാക്കറ്റ് റിപ്പോര്ട്ടിംഗ് സംവിധാനം ഉപഗ്രഹത്തില് ഘടിപ്പിച്ചിട്ടുണ്ട്.
സെക്കന്ഡില് 7.5 കിലോമീറ്റര് എന്ന കണക്കില് ഭൂമിയെ 650 കിലോമീറ്റര് ചുറ്റും. ഒരു ദിവസം 14 തവണ ഉപഗ്രഹം ഭൂമിയെ വലം വയ്ക്കും.

Share.

About Author

Comments are closed.