‘നുമ്മാ നാട്ടക്ക് ബന്ന ഹളാ

0

വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണു ലക്ഷദ്വീപ്. കടൽക്കാഴ്ചകളും രുചികളും പവിഴപ്പുറ്റ് വിശേഷങ്ങളുമെല്ലാം സഞ്ചാരികൾക്കു പ്രിയമാകുന്ന ഇടം. പക്ഷേ, ലക്ഷദ്വീപ് നിവാസികൾക്ക് ആ നാട് എങ്ങനെയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, യാത്രാകപ്പലിന്റെ പ്രശ്നങ്ങൾ, ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും മറ്റും വേണ്ടിയുള്ള കാത്തിരിപ്പ്, ആശുപത്രി ഉൾപ്പെടെയുള്ള സേവനങ്ങളുടെ പോരായ്മകൾ ഇതെല്ലാം ലക്ഷദ്വീപ് നിവാസികളുടെ ജീവിതത്തിലെ പതിവു വിശേഷങ്ങൾ.ഇതെല്ലാം ഒരു ഹ്രസ്വചിത്രത്തിലൂടെ അവതരിപ്പിക്കുകയാണു ലക്ഷദ്വീപ് സ്വദേശിയായ പി.എം. ദഹ്ലാൻ. അമിനി ദ്വീപിൽ നിന്നുള്ള ദഹ്ലാന്റെ നുമ്മാ നാട്ടക്ക് ബന്ന ഹളാ എന്ന ഷോർട്ട്ഫിലിം ദ്വീപ് നിവാസികളുടെ ദുരിതങ്ങളിലേക്കുള്ള ക്യാമറക്കാഴ്ചയാണ്. മൊബൈലിന്റെ റേഞ്ച് കണ്ടെത്താൻ ഫോൺ മുകളിലേക്കെറിയുന്ന ഇസ്മായിലെന്ന കഥാപാത്രത്തിൽ തുടങ്ങുന്നു 18 മിനിറ്റുള്ള ഈ ചിത്രത്തിലെ കാഴ്ചകൾ. പത്ര മാധ്യമങ്ങൾ ദിവസങ്ങൾ വൈകിയെത്തുന്ന ഇവിടെ മൊബൈൽ ഫോണുമില്ലെങ്കിൽ പുറംലോകവുമായി ബന്ധപ്പെടുക പ്രയാസം. താഹിർ അൻസാർ, അബൂ ഹാഷിം, സലീം മുഹമ്മദ് എന്നിവർ ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നതുലക്ഷദ്വീപ് കേന്ദ്രമായി പ്രവർത്തിക്കുന്ന തെക്കൻ തനിമ എന്ന സാംസ്കാരിക കേന്ദ്രത്തിലെ അംഗങ്ങളാണ്.

Share.

About Author

Comments are closed.