നയന്താര നിരപരാധി

0

ചിമ്പു – നയന്താര ചിത്രമായ ഇതു നമ്മ ആളിന്റെ ചിത്രീകരണം മുടങ്ങാന് കാരണം ഇരുവരും തമ്മിലുള്ള വഴക്ക് മൂലമാണെന്ന് വാര്ത്തകള് വന്നിരുന്നു. ഇതിനെതിരെ ചിമ്പുവും നയന്താരയും പരസ്പരം കേസ് കൊടുത്തെന്നും വാര്ത്ത പരന്നു.എന്നാല് ഇതൊക്കെ തെറ്റായ വാര്ത്തകളാണെന്ന് സംവിധായകന് പാണ്ഡിരാജ് പറയുന്നു. നയന്താര അധിക പ്രതിഫലം ചോദിച്ചിട്ടില്ല, മറിച്ച് ചിത്രം എത്രയും പെട്ടന്ന് റിലീസ് ചെയ്യാനാണ് ആവശ്യപ്പെട്ടതെന്നും പാണ്ഡിരാജ് പറഞ്ഞു.ഷൂട്ടിങ് പൂര്ത്തിയായ ചിത്രത്തില് ഒരുഗാനരംഗം വേണമെന്ന് നിര്മാതാവ് ടി രാജേന്ദര് ആവശ്യപ്പെട്ടിരുന്നു. ചിമ്പുവിന്റെ അച്ഛനും നടനുമായ ടിആറും, ചിമ്പും, നയന്താരയും ഈ രംഗത്തു ആവശ്യമാണെന്നായിരുന്നു അവരുടെ കണ്ടീഷന്. എന്നാല് ചിത്രത്തിന്റെ പ്രമേയത്തിന് അത്തരമൊരു ഗാനം ആവശ്യമില്ലെന്ന് അവരോട് ആവശ്യപ്പെട്ടെങ്കിലും പിന്മാറാന് തയാറായില്ല.ഞാന് നിര്മ്മാതാവിനു വേണ്ടി ചിന്തിക്കുന്ന സംവിധായകനാണ്. അത്തരമൊരു ഗാനം മാര്ക്കറ്റിംഗിനു ഉപകരിക്കും എന്നതിനാല് അത് എന്റേതായ രീതിയില് ചിത്രീകരിക്കണമെന്ന് മാത്രമായിരുന്നു എന്റെ ആവശ്യം. അത് അവര് അംഗീകരിച്ചു.
ഈ രംഗം ചിത്രീകരിക്കുന്നതിനായി അവര് നയന്താരയുടെ ഡേറ്റ് വീണ്ടും ചോദിച്ചു. ഇതേ സിനിമയ്ക്ക് വേണ്ടി മുന്പ് നയന്താര എട്ടുതവണ ഡേറ്റ് നല്കിയതാണ്. പക്ഷേ അത് അവര്ക്ക് ഉപയോഗിക്കാനായില്ല. എന്നിട്ടും നയന്സ് ഗാനരംഗത്തില് അഭിനയിക്കാന് തയാറാകുകയായിരുന്നു. പാണ്ഡിരാഡ് പറയുന്നു.
നയന്താര വന് പ്രതിഫലം വാങ്ങുന്നയാളാണ്. പക്ഷേ അത്രവലിയ പ്രതിഫലമൊന്നും ഈ ചിത്രത്തിനു വാങ്ങിച്ചില്ല. നയന്താരയ്ക്ക് ചിത്രത്തിന്റെ കഥയില് വിശ്വാസമുണ്ട്. ഈ സിനിമ പെട്ടെന്ന് ചിത്രം റിലീസ് ചെയ്യണമെന്നു മാത്രമാണു നയന്താരയുടെ ആവശ്യമെന്ന് പാണ്ഡിരാജ് പറഞ്ഞു.

Share.

About Author

Comments are closed.