എ ആർ റഹ്മാനെ സച്ചിന് കണ്ടുമുട്ടിയപ്പോള്

0

തന്റെതായ മേഖലകളിൽ ആർക്കും കീഴടക്കാനാവാത്ത വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് ഇന്ത്യക്കാരാണു സച്ചിൻ ടെണ്ടുൽക്കറും, എ ആർ റഹ്മാനും. ഇരുവരും കഴിഞ്ഞയാഴ്ച കണ്ടുമുട്ടി. സച്ചിന്റെ മുംബൈയിലുള്ള വസതിയിൽ വച്ചായിരുന്നു ഈ അപൂർവസുന്ദര കൂടിക്കാഴ്ച. ഉച്ചവിരുന്നൊരുക്കി സച്ചിനെപ്പോലൊരു ബാറ്റിംഗ് ഇതിഹാസം ക്ഷണിക്കുമ്പോൾ അതു തിരസ്ക്കരിക്കുവാൻ ആർക്കു കഴിയും? ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ജനങ്ങൾ ഇങ്ങനെയൊരു അവസരം കാത്തിരിക്കുകയാണെന്ന് വ്യക്തമായി അറിയുന്നയാളാണു എ ആർ റഹ്മാൻ. വീണുകിട്ടിയ അസുലഭ അവസരം നഷ്ടപ്പെടുത്താതെ സംഗീത ലോകത്തെ കുലപതിയെത്തി.
എ ആർ റഹ്മാനുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ചു സച്ചിൻ തന്നെയാണു ഫെയ്സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും പങ്കുവച്ചത്. “സംഗീത ലോകത്തെ കുലപതി എ. ആർ. റഹ്മാനെ കണ്ടു. അദ്ദേഹത്തിനായി ഉച്ചഭക്ഷണം ഒരുക്കി ആദിത്യം നൽകാനായതിൽ സന്തോഷിക്കുന്നു,” സച്ചിൻ തന്റെ സന്തോഷം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചു. ഹൃദയത്തിന്റെ ഭാഷയിൽ എന്നർഥമുള്ള ദിൽ സേ എന്ന വാക്കോടെ

Share.

About Author

Comments are closed.