‘തല 56′ വൈകുന്നതിന് ഉത്തരവാദി താനല്ല; ശ്രുതി ഹാസന്റെ മറുപടി

0

അജിത് ചിത്രമായ തല 56ന്റെ ചിത്രീകരണം വൈകുന്നതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന ആക്ഷേപങ്ങള്ക്ക് മറുപടിയുമായി നായിക ശ്രുതി ഹാസന്. നിരവധി ചിത്രങ്ങള്ക്കായി ഒരേ സമയം ഡേറ്റ് നല്കി. ഇതാണ് ‘തല 56’ന്റെ ചിത്രീകരണം വൈകാന് കാരണമെന്നാണ് ശ്രുതി ഹാസനെതിരെ ഉയര്ന്ന ആക്ഷേപം. തല 56ന്റെ റിലീസിംഗിന് ഒന്നരമാസം മാത്രം ബാക്കിനില്ക്കെ ക്ലൈമാക്സ് രംഗങ്ങളും രണ്ട് പ്രധാന ഗാനങ്ങളുടെയും ചിത്രീകരണമാണ് അനിശ്ചിതമായി വൈകുന്നത്. എന്നാല് ആക്ഷേപം ശരിയല്ലെന്നാണ് ശ്രുതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള് നല്കുന്ന വിശദീകരണം. തല 56ന്റെ ചിത്രീകരണത്തിനായി ഇതിനകം തന്നെ നിരവധി സമയം നല്കിയിട്ടുണ്ട്. ശ്രുതിക്കെതിരെ പുറത്തുവരുന്ന വാര്ത്തകള് അടിസ്ഥാനമില്ലാത്തതാണെന്നും വക്താവ് അറിയിച്ചു.
സിരുതൈ ശിവ സംവിധാനം ചെയ്യുന്ന തല 56ന്റെ ചിത്രീകരണം കഴിഞ്ഞ മാര്ച്ചിലാണ് തുടങ്ങിയത്. അജിത് കേന്ദ്ര കഥാപാത്രമായ ചിത്രത്തില് ശ്രുതി ഹാസനാണ് നായിക. യുവഹാസ്യ നടനായ സന്താനം ചിത്രത്തില് ശ്രദ്ധേയ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ നിര്മാതാവ് എ.എം. രത്നമാണ്. നടന് രവി രാഘവേന്ദ്രയുടെ മകനും യുവ സംഗീത സംവിദായകനുമായ അനിരുദ്ധ് രവിചന്ദര് ആമ് തല 56ന്റെയും സംഗീത സംവിധാനം നിര്വ്വഹിച്ചത്. നവംബര് 11നാണ് തല 56ന്റെ റിലീസിംഗ് തീരുമാനിച്ചിരിക്കുന്നത്. ശ്രുതി ഹാസന്റെ പേരില് ഉയര്ന്നു വന്ന വിവാദം എന്താകുമെന്നാണ് തമിഴ് സിനിമാ ലോകം ഉറ്റുനോക്കുന്നത്

Share.

About Author

Comments are closed.