തൃശൂരില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ ജോലി നല്‍കും. തൃശൂരിലെ ഓഫീസില്‍ നിയമനം നല്കാന് ഔഷധി ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ഔഷധിയില്‍ ജോലി നല്കുന്ന കാര്യം പരിഗണിക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രി ഔഷധി ചെയര്മാന് ജോണി നെല്ലൂരിന് കത്ത് നല്കി. ഈ കത്ത് പരിഗണിച്ചാണ് തീരുമാനം. എത്രയും വേഗം നിയമന ഉത്തരവിറക്കുമെന്ന് ജോണി നെല്ലൂര്‍ അറിയിച്ചു. ജനുവരിയിലാണ് വ്യവസായി മുഹമ്മദ് നിഷാമിന്റെ ആക്രമണത്തില്‍ ചന്ദ്രബോസ് കൊല്ലപ്പെട്ടത്. നേരത്തെ തന്നെ കുടുംബത്തിനുള്ള പ്രത്യേക ധനസഹായം സര്‍ക്കാര്‍ കൈമാറിയിരുന്നു
ചന്ദ്രബോസിന്റെ ഭാര്യയ്ക്കു ഔഷധിയില്‍ ജോലി നല്‍കും
0
Share.