ഐ.എസ്. ബന്ധം:11 ഇന്ത്യക്കാര് യു.എ.ഇയില് കസ്റ്റഡിയിൽ

0

ഇസ്്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിക്കുന്ന പതിനൊന്ന് ഇന്ത്യക്കാര് യു.എ.ഇയില് കസ്റ്റഡിയില്. ഐ.എസില് ചേരാന് ശ്രമിക്കുകയും ഐ.എസിനു സാന്പത്തിക സഹായം നല്കുകയും ചെയ്തുവെന്നാണ് ഇവര്ക്കെതിരായ ആരോപണം. കഴിഞ്ഞ ദിവസം ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ട മലയാളികളുടെ അതേ സംഘത്തില്പ്പെട്ടവരാണ് ഇപ്പോള് കസ്റ്റഡിയിലുള്ളവരും.
അബുദാബി, ദുബായി എന്നീ നഗരങ്ങള് കേന്ദ്രീകരിച്ച് ഐ.എസിനു വേണ്ടി പ്രവര്ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന പതിനൊന്ന് ഇന്ത്യക്കാരാണ് യു.എ.ഇയില് കസ്റ്റഡിയിലുള്ളത്. ഓഗസ്റ്റ് ആദ്യവാരം മുതല് ഇവര് യു.എ.ഇ. സുരക്ഷാ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണെന്നാണ് റിപ്പോര്ട്ടുകള്. ഐ.എസില് ചേരാന് ശ്രമിച്ചു, ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന് സഹായം ചെയ്തു, ഐ.എസ് നേതൃത്വവുമായി സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെടാന് ശ്രമിച്ചു തുടങ്ങിയവയാണ് ഇവര്ക്കെതിരായ ആരോപണങ്ങള്. കസ്റ്റഡിയിലുള്ള ഓരോരുത്തര്ക്കും ഐ.എസുമായുള്ള ബന്ധം ഏതു വിധത്തിലാണെന്ന് പരിശോധിക്കുകയാണ് അന്വേഷണ ഏജന്സികള്.
ഐ.എസ് ബന്ധത്തെക്കുറിച്ചുള്ള വ്യക്തമായ തെളിവുകള് ലഭിച്ചശേഷം മാത്രമേ കേസ് റജിസ്റ്റര് ചെയ്യൂ. ഇസ്്ലാമിക് സ്റ്റേറ്റ് ആശയങ്ങള് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് ഇതേ സംഘത്തില്പ്പെട്ട രണ്ടു മലയാളികളെ യു.എ.ഇ.

Share.

About Author

Comments are closed.