തദ്ദേശ തിരഞ്ഞെടുപ്പ് തീയതി തിങ്കളാഴ്ച പ്രഖ്യാപിക്കും

0

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി അടുത്ത തിങ്കളാഴ്ച പ്രഖ്യാപിക്കും. അടുത്തയാഴ്ച സര്വകക്ഷിയോഗം വിളിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചു. വാര്ഡ് പുനര്നിര്ണയം ഒക്ടോബര് ആദ്യം പൂര്ത്തിയാക്കമെന്നു സര്ക്കാര് ഉറപ്പു നല്കണം. വാര്ഡ് പുനര്നിര്ണസമിതി യോഗം വീണ്ടും ചേരുംതദ്ദേശതിരഞ്ഞെടുപ്പ് ഭരണഘടനാബാധ്യത നിറവേറ്റി തിരഞ്ഞെടുപ്പ് കമ്മിഷന് നടത്തട്ടെയെന്ന് ഹൈക്കോടതി ഇന്നലെ നിലപാടെടുത്തിരുന്നു. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്ക്കാരിന്റെ ആവശ്യത്തില് കോടതി ഇടപെട്ടില്ല. സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതികളെ അധികാരത്തിലെത്തിക്കാനുള്ള ബാധ്യത തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും കോടതി വ്യക്തമാക്കി.ഒരുത്തരവിലൂടെ ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരത്തിലേക്ക് ഒരു കടന്നുകയറ്റത്തിന് ഹൈക്കോടതി ഇന്നലെ തയ്യാറായില്ല. ഒരുഘട്ടമായോ രണ്ടുഘട്ടമായോ തിരഞ്ഞെടുപ്പ് നടത്താം. അത് തിരഞ്ഞെടുപ്പ് കമ്മിഷഷന് തീരുമാനിക്കാം. ഭരണഘടനാബാധ്യത നിറവേറ്റണമെന്ന് മാത്രം.

Share.

About Author

Comments are closed.