പ്രശസ്ത കവി മധുസൂദനന് നായര്‍ പണ്ടുകാലങ്ങളില്‍ ഗാനമേള സ്റ്റേഡുകളിലെ സ്ഥിരം ഗായകനായിരുന്നു. സ്വന്തമായി ഒരു ഗ്രൂപ്പും അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്കാര സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വെളിപ്പെടുത്തുകയായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്പോള്‍ ശ്രീകുമാരന്‍ തന്പിയുടെ പ്രശസ്ത ഗാനങ്ങള്‍ സ്റ്റേജുകളില്‍ പാടിയിട്ടുണ്ട്. അന്ന് എനിക്ക് 15 രൂപയാണ് ഗാനമേളക്കു കിട്ടുന്ന പ്രതിഫലം. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് 5 രൂപ വച്ച് ഞാന്‍ വീതിച്ചുകൊടുക്കുമായിരുന്നു. അതുകൊണ്ടാണ് എന്റെ സഹപ്രവര്‍ത്തകരുടെ വീട്ടില്‍ തീ പുകയുന്നത്. ഞാന്‍ കുറച്ചുകാലം ഗായകനായി നിരവധി വേദികളില്‍ ഗാനമേളകള്‍ നടത്തിയിട്ടുണ്ട്. കുഞ്ഞുണ്ണി മാശ് പുരസ്കാരവേളയില്‍ മനസ്സു തുറന്നു സംസാരിച്ചത്.
റിപ്പോര്‍ട്ട് – വീണശശി