തൃപ്പൂണിത്തറയില് പെണ്കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായ 18കാരന്റെ വെളിപ്പെടുത്തലില് ഞെട്ടി പോലീസുകാര്,

0

18കാരന്റെ വീരകൃത്യങ്ങളില് പകച്ചുപോയി പോലീസുകാര്. ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ച് പോലീസുകാര് പോലും. വിവാഹ വാഗ്ദാനം നല്കി പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച പോളിടെക്നിക്ക് വിദ്യാര്ത്ഥിയായ 18 കാരനെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തില് ഞെട്ടിക്കുന്ന വിവരങ്ങള്. കൗമാരക്കാരനായ പ്രതി പെണ്കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം സ്ഥിരമായി വാട്സ് ആപ്പിലൂടെ ചാറ്റിങ് നടത്തിയാണ് വിവാഹ വാഗ്ദാനം നല്കിയത്.പെണ്കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് പൊലീസ് കൗമാരക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള് ലഭിച്ചത്. തുടക്കത്തില് പെണ്കുട്ടികളോട് മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തശേഷം കൂടുതല് സൗഹൃദം സ്ഥാപിച്ച് സംസാരം ഫോണില് റെക്കോര്ഡ് ചെയ്യും. സൗഹൃദത്തിലായ പെണ്കുട്ടിയുടെ നഗ്നചിത്രങ്ങള് ഇതിനകം പ്രതി ഫോണില് ചിത്രീകരിച്ചിരിക്കും. അതിനുള്ള അസാമാന്യ കഴിവാണ് 18 പോലും തികയാത്ത പ്രതിക്കുള്ളതെന്ന് പൊലീസ് പറയുന്നു.ഭര്ത്താവ് വിദേശത്തുള്ളവരും വിവാഹബന്ധം വേര്പെടുത്തിയിട്ടുള്ളതുമായ സ്ത്രീകളെയുമാണ് കൗമാരക്കാരന് വലയിലാക്കിയത്. ഇരുപതിലേറെ സ്ത്രീകളെ ഈ കുട്ടി വീഴ്തിയിട്ടുണ്ടെന്നാണ് പൊലീസ് നല്കുന്ന സൂചന. ഇത്തരം സ്ത്രീകളുടെ മൊബൈല് നമ്പര് സംഘടിപ്പിച്ചശേഷം വാട്സ് ആപ്പ് വഴിയുള്ള ചാറ്റിങ്ങിലൂടെ സൗഹൃദം ദൃഢമാക്കിയശേഷം ഇവരുടെ വീടുകളിലെത്തി ശാരീരിക ബന്ധത്തിലേര്പ്പെടും. ഇതിനിടെ നഗ്നചിത്രങ്ങള് ഫോണില് പകര്ത്തുകയും ചെയ്യും.ഇയാള് മുന്പു പഠിച്ചിരുന്ന സ്കൂളിലെ വിദ്യാര്ത്ഥിനിയും രക്ഷിതാക്കളുമാണ് പൊലീസില് പരാതി നല്കിയത്. വിവാഹവാഗ്ദാനം നല്കി പലതവണ പീഡിപ്പിച്ചു എന്നാണു പരാതി. പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്ത്ഥിയുടെ മൊബൈല് ഫോണിലെ വാട്സ്ആപ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് മറ്റു വിദ്യാര്ത്ഥിനികളെ ഉള്പ്പെടെ ഇയാള് വലയിലാക്കി ശാരീരിക ചൂഷണം ചെയ്തിരുന്നതായി ബോധ്യപ്പെട്ടത്. എട്ടാം ക്ലാസ് മുതല് +2 വരെയുള്ള വിദ്യാര്ത്ഥികളെ കൂടാതെ മുതിര്ന്ന സ്ത്രീകളുമായും ബന്ധം പുലര്ത്തിയിരുന്നതായി പൊലീസ് പറഞ്ഞു.പ്രതിയുടെ വീടിന്റെ അടുത്തുള്ള പെണ്കുട്ടിയുടെ വീട്ടില് രാത്രി വീട്ടുകാര് അറിയാതെ ചെല്ലാറുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകി പ്രതിയും മറ്റൊരു കൂട്ടുകാരനുമൊത്ത് പെണ്കുട്ടിയുടെ വീട്ടിലേക്ക് ചെന്നു. വീടിനു പുറത്ത് കൂട്ടുകാരനെ കാവല് നിര്ത്തിയാണ് കൗമാരക്കാരന് വീടിനുള്ളില് പ്രവേശിച്ചിരുന്നത്. രാത്രി വൈകി റോഡില് ചുറ്റിത്തിരിയുന്ന ചെറുപ്പക്കാരനെ കണ്ട് സംശയം തോന്നിയ നാട്ടുകാര് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്താവുന്നത്. പെണ്കുട്ടിയുടെ മാതാപിതാക്കളോട് വിവരം ധരിപ്പിക്കാന് സമീപവാസികള് വീട്ടിലേക്ക് കയറിയ സമയം കൂട്ടുപ്രതി ഇരുട്ടില് ഓടി രക്ഷപ്പെട്ടു. പിന്നീട് കൗമാരക്കാരനെ വീട്ടിനുള്ളില് നിന്നും പിടികൂടി. സംഭവം ചൈല്ഡ് ലൈന് പ്രവര്ത്തകര് മാതാപിതാക്കളെ അറിയിക്കുകയും തുടര്ന്ന് പൊലീസില് പരാതി നല്കുകയുമായിരുന്നു.ഒരു പെണ്കുട്ടി ഒഴികെ മറ്റാരും പരാതി നല്കിയിട്ടില്ലെന്ന് പൊലീസ് പറഞ്

Share.

About Author

Comments are closed.