വീസ പുതുക്കാത്തവരെ ഉടന് നാടുകടത്തും: സൗദി

0

കാലാവധി അവസാനിച്ച വീസയുമായി പിടിയിലാകുന്ന വിദേശ തൊഴിലാളികളെ ഉടന് നാടുകടത്തുമെന്നു സൗദി പാസ്പോര്ട്ട് വിഭാഗം. വീസ പുതുക്കാത്തതിനു തക്കതായ കാരണം സ്പോണ്സര്ക്കു ബോധിപ്പിക്കാനുണ്ടെങ്കില് മാത്രമേ ഇളവ് നല്കുകയുള്ളൂ.പിടിയിലാകുന്നവരെ കുറിച്ചുള്ള വിവരങ്ങള് എസ്എംഎസിലൂടെ സ്പോണ്സറെ അറിയിക്കുമെന്നും തൊഴിലാളികള് നിയമം ലംഘിച്ചതായി അവര് റിപ്പോര്ട്ട് നല്കിയാല് ഉടന് നാടുകടത്തുമെന്നും അധികൃതര് അറിയിച്ചു.തൊഴിലാളിയുടെ അശ്രദ്ധയും മറ്റും കൊണ്ടു വീസ പുതുക്കാന് വൈകിയാല് ചെറിയ ഇളവ് പോലും നല്കാതെ കര്ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കിവീസ ലഭിക്കണമെങ്കില് പാസ്പോര്ട്ടില് ചുരുങ്ങിയത് രണ്ടുവര്ഷം കാലാവധി വേണംകുവൈത്തിലേക്കു വീസ ലഭിക്കണമെങ്കില് പാസ്പോര്ട്ടില് ചുരുങ്ങിയത് രണ്ടുവര്ഷം കാലാവധി വേണമെന്നു നിബന്ധന. തൊഴില്, ആശ്രിത വീസകള്ക്ക് നിബന്ധന ബാധകമാക്കുമെന്ന് അധികൃതര് അറിയിച്ചു. സന്ദര്ശക വീസ ലഭിക്കാന് ആറുമാസത്തെ കാലാവധിയെങ്കിലും പാസ്പോര്ട്ടില് ഉണ്ടായിരിക്കണം. വീസ കച്ചവടം, മനുഷ്യക്കടത്ത് എന്നിവ തടയാനും ഈ വിഷയത്തില് കുവൈത്തിനെതിരായ പ്രചാരണങ്ങള് ഒഴിവാക്കാനുമുള്ള നടപടികളുടെ ഭാഗമാണു പുതിയ തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിദേശത്ത് ജോലി തേടുന്ന നഴ്സുമാര്ക്ക് എമിഗ്രേഷന് ക്ലിയറന്സ് നിര്ബന്ധമാക്കാന് കേന്ദ്ര സര്ക്കാര് തീരുമാനം. വിദേശ തൊഴിലന്വേഷകരായ നഴ്സുമാര് പ്രൊട്ടക്ടര് ഓഫ് എമിഗ്രന്റ്സി (പി.ഒ.ഇ)ല്നിന്ന് നിര്ബന്ധമായും ക്ലിയറന്സ് സമ്പാദിച്ചിരിക്കണമെന്നാണ് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നിര്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില് 30 ന് തീരുമാനം പ്രാബല്യത്തില് വരും. പതിനെട്ടു രാജ്യങ്ങളിലേക്ക് നഴ്സിങ് ജോലിക്കായി പോകുന്നതിനാണ് ക്ലിയറന്സ് നിര്ബന്ധമാക്കിയിരിക്കുന്നത്.യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), കിങ്ഡം ഓഫ് സൗദി അറേബ്യ (കെ.എസ്.എ), ഖത്തര്, ഒമാന്, കുവൈത്ത്, ബഹ്റൈന്, മലേഷ്യ, ലിബിയ, ജോര്ദാന്, യെമന്, ഉത്തരസുഡാന്, ദക്ഷിണ സുഡാന്, അഫ്ഗാനിസ്ഥാന്, ഇന്തോനീഷ്യ, സിറിയ, ലെബനന്, തായ്ലന്ഡ്, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കു പി.ഒ.ഇ. ക്ലിയറന്സ് ലഭിക്കാതെ യാത്ര അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.പത്താം ക്ലാസ് പാസായവര്ക്ക് വിദേശത്ത് ജോലിക്കായി പോകുന്നതിന് എമിഗ്രേഷന് ക്ലിയറന്സ് ആവശ്യമായിരുന്നില്ല. നഴ്സുമാര് അടക്കമുള്ളവര്ക്ക് ഇതിന്റെ ആനുകൂല്യവും ലഭിച്ചിരുന്നു. ഈ വ്യവസ്ഥ പിന്വലിച്ചാണ് പുതിയ ചട്ടം ആവിഷ്കരിച്ചിരിക്കുന്നത്. വിസ തട്ടിപ്പിനും ചൂഷണത്തിനും ഇരകളാകുന്ന നഴ്സുമാരുടെ എണ്ണം വര്ധിച്ചതാണ് കേന്ദ്ര സര്ക്കാരിനെ പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചത്.

Share.

About Author

Comments are closed.