കരള്രോഗ ചികിത്സയ്ക്ക് നീര അത്യുത്തമമെന്ന് പഠനം

0

കല്പവൃക്ഷമായ തെങ്ങില്നിന്ന് ഉല്പാദിപ്പിക്കുന്ന നീര, കരള്രോഗചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് പഠനം. കരള്രോഗികള്ക്കും കേരകര്ഷകര്ക്കും പ്രതീക്ഷ പകരുന്നതാണ്, പരീക്ഷണശാലയില്നിന്നുള്ള ഈ വിവരം. മദ്യപാനംമൂലമുണ്ടാകുന്ന കരള്രോഗത്തിന്റെ ചികിത്സയിലാണ് നീര ഏറെ പ്രയോജനപ്പെടുക. ഏഷ്യയിലെ പ്രധാന ശാസ്ത്രഗവേഷണ കേന്ദ്രങ്ങളിലൊന്നായ, ബാംഗ്ലൂര് ഇന്ത്യന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സയന്സിലാണ് ഇതുസംബന്ധിച്ച ഗവേഷണങ്ങള് നടന്നത്. നീര ഉപയോഗിച്ചുള്ള പരീക്ഷണങ്ങളില് കരള്രോഗം പൂര്ണമായി മാറ്റാനായി.
ബാംഗ്ലൂര് ഐ.ഐ.എസ്സി.യിലെ ഇനോര്ഗാനിക് ആന്ഡ് ഫിസിക്കല് കെമിസ്ട്രി വിഭാഗം ശാസ്ത്രജ്ഞയും മലയാളിയുമായ ഡോ. എസ്.സന്ധ്യ, പാലാ സെന്റ്തോമസ് കോളേജ് ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര് ഡോ. എം.രതീഷ്, ഗവേഷകയായ സ്വെന്യാ പി.ജോസ് എന്നിവരാണ് പഠനങ്ങള് നടത്തിയത്ഉപയോഗം ഓക്സിഡേറ്റീവ് സ്ട്രെസ്സും(കരളിലെ പിരിമുറുക്കം) വര്ധിപ്പിക്കും. കുപ്പ്ഫെര്, സ്റ്റെല്ലേറ്റ് സെല്ലുകള് ഉത്തേജിതമാകും. കരള്വീക്കം വരും. എക്സ്ട്രാസെല്ലുലാര് മാട്രിക്സിന് നാശവും സംഭവിക്കും.
മധുരമുണ്ടെങ്കിലും ഗ്ലൈസെമിക് ഇന്ഡെക്സ് കുറവായതിനാല് പ്രമേഹരോഗികള്ക്കുപോലും ഉപയോഗിക്കാനാകുമെന്നും ഗവേഷകര് പറയുന്നു. വൈറ്റമിന് ഇ, സി, ബി, ഫെര്ണസോള് എന്നിവയുള്ളതിനാല് മികച്ച ആന്റി ഓക്സിഡന്റ് പാനീയവുമാണ്. രോഗമില്ലാത്ത കരളിന്റെ പ്രവര്ത്തനശേഷി കൂട്ടാന് നീരയ്ക്കാകുമെന്നും കണ്ടെത്തിയിട്ടുണ്ട്

Share.

About Author

Comments are closed.