സാഹിത്യകാരന്മാര്ക്കെതിരായ സംഘപരിവാറിന്റെ ഭീകരത തുടരുന്നു. മലയാള സാഹിത്യകാരന്മാര്ക്കെതിരെയും സംഘപരിവാര്‍ ഭീഷണി മുഴക്കിത്തുടങ്ങി. പ്രമുഖ സാഹിത്യ നിരൂപകന് ഡോ. എം.എം. ബഷീറിനെതിരെയാണ് ഹിന്ദു പരിവാര്‍ സംഘടനയുടെ ആദ്യ ഭീഷണി.ഡാ. എം.എം. ബഷീര്‍ ഒരു മലയാള ദിനപത്രത്തില്‍ രാമായണവുമായി ബന്ധപ്പെട്ട പംക്തി എഴുതുന്നുണ്ട്. പ്രസ്തുത പംക്തി നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സംഘപരിവാര്‍ ഭീഷണി മുഴക്കിയത്. അഹിന്ദുവായ ബഷീര്‍ പംക്തി തുടരരുത്. തുടര്‍ന്നാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും എന്നാണ് ഭീഷണിയുടെ ഉള്ളടക്കം.ആദ്യം ബഷീറിന്റെ വീട്ടിലും രാമായണ പംക്തി പ്രസിദ്ധീകരിച്ച ദിനപത്രത്തിന്റെ ഓഫീസിലും ഭീഷണി സന്ദേശമെത്തി. ഭീഷണിയെത്തുടര്‍ന്ന് പംക്തി എഴുതുന്നത് അവസാനിപ്പിച്ചു. സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ബഷീറും കുടുംബവും അജ്ഞാത വാസത്തിലാണ്. ബഷീര്‍ കോഴിക്കോട്ടെ വീടൊഴിഞ്ഞു പോയി. സംഘപരിവാര്‍ ഭീഷണിയെപ്പറ്റി ഡോ. എം.എം. ബഷീര്‍ സ്ഥിരീകരിച്ചു
ഡോ. എം.എം. ബഷീറിനെ ഭീഷണിപ്പെടുത്തി എഴുത്തു നിര്‍ത്തിച്ചു
0
Share.