കോഴിക്കോട്ട് അന്താരാഷ്ട്ര ഫാർമസി പഠനഗവേഷണകേന്ദ്രം

0

ൽ അന്താരാഷ്ട്ര നിലവാരമുള്ള പഠനഗവേഷണ കേന്ദ്രം രണ്ട് വർഷത്തിനുള്ളിൽ കോഴിക്കോട്ട് പ്രവർത്തനം ആരംഭിക്കും . കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ചിന്റെ (കെ.ഐ.പി.ഇ.ആർ.) ആഭിമുഖ്യത്തിലാണിത്. സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ സ്വപ്ന പദ്ധതിയാണ് ഇതുവഴി യാഥാർത്ഥ്യമാകുന്നത്. പന്തിരംകാവിൽ ഫാർമസി കൗൺസിലിന്റെ അഞ്ചര ഏക്കർ സ്ഥലത്ത് ഇൻസ്റ്റിട്യൂട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . ഇന്ത്യയിൽ ഇത്തരമൊരു ഫാർമസി ഇൻസ്റ്റിട്യൂട്ട് ആദ്യമാണെന്ന് കേരള ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി ചെയർമാൻ ഡോ:കെ.ജി.രവികുമാർ പറഞ്ഞു.
ഡി.ഫാം, ബി.ഫാം, ഫാം.ഡി, പിജി കോഴ്സുകൾക്ക് പുറമേ പഠനഗവേഷണങ്ങൾക്കും ഇൻസ്റ്റിട്യൂട്ടിൽ സംവിധാനമൊരുക്കും. ഫാർമസി ട്രെയിനിംഗ് ഓറിയെന്റേഷൻ പ്രോഗ്രാം, കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ പ്രോഗ്രാം, ബ്രിഡ്ജ് കോഴ്സസ്, എന്നിവയും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ മരുന്ന് ഗവേഷണ പദ്ധതികളും നടപ്പാക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിലബസും കരിക്കുലവും വിദേശ സർവ്വകലാശാലകളുടെ സാങ്കേതിക സഹകരണവും ലഭ്യമാക്കിയിട്ടുണ്ട്. 2017-ൽ ആദ്യബാച്ച് അദ്ധ്യയനം ആരംഭിക്കും. വിവിധ കോഴ്സുകളിൽ 60 ശതമാനം സീറ്റിൽ മെരിറ്റ് മാനദണ്ഡമാക്കിയാവും പ്രവേശനം. മെരിറ്റ് സീറ്റിൽ സർക്കാർ ഫീസായിരിക്കും.

Share.

About Author

Comments are closed.