ഗൾഫ് രാജ്യങ്ങളിൽ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു.

0

തിരുവനന്തപുരം: പശ്ചിമേഷ്യൻ ഭീകര സംഘടനയായ ഐസിസുമായി ഇന്റർനെറ്റിലൂടെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും ബന്ധപ്പെട്ട പത്തിലേറെ മലയാളികളെ വിവിധ ഗൾഫ് രാജ്യങ്ങളിൽ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു. മൂന്ന് മലയാളികളടക്കം പതിനൊന്ന് ഇന്ത്യാക്കാർ യു.എ.ഇയിൽ പിടിയിലായിട്ടുണ്ട്. ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലും മലയാളികളെ ചോദ്യംചെയ്യുകയാണ്.ഇവരിൽ മിക്കവരും സാമൂഹ്യമാദ്ധ്യമങ്ങളിൽ ഐസിസ് അനുകൂല സന്ദേശങ്ങൾ ലൈക്ക് ചെയ്യുകയും പങ്കുവയ്ക്കുകയും പിന്തുടരുകയും ചെയ്തവരാണ്. ഐസിസിൽ ചേരാൻ സിറിയയിലേക്ക് കടന്ന വിദേശികളുടെ കൂട്ടത്തിൽ താമസിച്ചിരുന്നവരും യു.എ.ഇയിൽ പിടിയിലായിട്ടുണ്ടെന്ന് റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റാ) സംസ്ഥാന പൊലീസിനെ അറിയിച്ചു. എന്നാൽ മലയാളികൾക്കാർക്കും ഐസിസുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്ന് ഡി.ജി.പി ടി.പി.സെൻകുമാർ ‘കേരളകൗമുദി”യോട് പറഞ്ഞു.ഗൾഫ് രാജ്യങ്ങൾ ഐസിസ് ബന്ധം സംശയിക്കുന്നവരെയെല്ലാം നാടുകടത്തുകയാണ്. ഇവരെ കണ്ടെത്താൻ അമേരിക്കൻ സഹായത്തോടെഇന്റർനെറ്റ് നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഒരുസമയം ഒരുലക്ഷം ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഇവിടെ പരിശോധിക്കാം. മലപ്പുറം തിരുനാവായ സ്വദേശി ജാബിർ (23) അടക്കം രണ്ട് മലയാളികളെ അബുദാബി പൊലീസ് പിടികൂടിയത് ഇതിലൂയെയാണ്. കേരളത്തിലേക്ക് മടക്കിഅയച്ച ഇരുവരേയും റാ ചോദ്യംചെയ്തെങ്കിലും ഐസിസ് ബന്ധം സ്ഥിരീകരിച്ചില്ല. ഒലവക്കോട് സ്വദേശി അബുതാഹിർ അൽ ക്വ ഇദയുടെ സിറിയൻ വിഭാഗമായ ജബായത്ത് അൽനുസ്റയിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.അൽ ക്വ ഇദ തലവൻ അയ്മൻ അൽ സവാഹിരിയുടെ വീഡിയോ സന്ദേശം പങ്കുവച്ചവരാണ് ഗൾഫിൽ കസ്റ്റഡിയിലുള്ളവരിൽ ഭൂരിഭാഗവും. വാട്ട്സ്ആപ്പിൽ ഐസിസ് അനുകൂല സന്ദേശമെത്തിയതിനും മലയാളികളെ ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെ നാട്ടിലെ വിവരങ്ങൾ ‘റാ’യിൽ നിന്ന് അബുദാബി പൊലീസ് തേടിയിട്ടുണ്ട്. സംശയമുള്ളവരെ മടക്കിഅയയ്ക്കും. ഇവരെ വിമാനത്താവളത്തിൽ ഐ.ബിയും റായും കസ്റ്റഡിയിലെടുക്കും. ഐസിസിനായി റിക്രൂട്ടിംഗ് നടത്തിയ ബാംഗ്ലൂരിലെ ബഹുരാഷ്ട്രകമ്പനി ഉദ്യോഗസ്ഥൻ മെഹ്ദി മെഹ്ബൂബ് ബിശ്വാസിനെ ആയിരത്തിലേറെ വിദേശമലയാളികൾ ട്വിറ്ററിൽ പിന്തുടർന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Share.

About Author

Comments are closed.