വേദിക അറുപതുകാരിയാകുന്നു

0

വേദിക അറുപതുകാരിയാകുന്നുഗ്ലാമർ വേഷത്തിന് ചെറിയൊരു വിരാമമിട്ട് തെന്നിന്ത്യൻ നടി വേദിക തന്റെ അടുത്ത ചിത്രത്തിൽ പുതിയ ഗെറ്റപ്പിലെത്തുന്നു. പ്രഭുദേവ നിർമിക്കുന്ന വിനോദൻ എന്ന ചിത്രത്തിൽ താരം അറുപതുകാരിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ഇതൊരു സൈക്കോളജിക്കൽ റൊമാന്റിക് ചിത്രമാണെന്നാണ് റിപ്പോർട്ട്. നവാഗതനായ വിക്ടർ ജയരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിലെ വേദികയുടെ കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണെന്ന് സിനിമയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. സ്കൂൾ വിദ്യാർത്ഥിയിൽ നിന്നും അറുപതികാരിയിലേക്കുള്ള താരത്തിന്റെ മാറ്റം വളരെ രസകരമായി ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി പ്രശസ്തരായ മേയ്ക്കപ്പ് ആർട്ടിസ്റ്റുകളെയൊന്നും കൊണ്ടുവരുന്നില്ല. വളരെ സാധാരണ രീതിയിൽ ഉള്ള ലുക്കായിരിക്കും വേദിക എത്തുക. വൃദ്ധയുടെ വേഷം അവതരിപ്പിക്കാൻ വേദിക വിഗ് പോലും ഉപയോഗിക്കില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.തിരക്കിട്ട ഷൂട്ടിംഗ് ഷെഡ്യൂളിനിടയിലും വേദിക തന്റെ ഈ ചിത്രത്തിലെ വേഷം മികച്ചതാക്കാനായി വിർച്വൽ അഭിനയ വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നുണ്ട്. സംവിധായകൻ വിക്ടർ ജയരാജാണ് അഭിനേതാക്കളെ സ്കൈപ്പിലൂടെ പഠിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും. ഇസാരി വേലന്റെ ചെറുമകൻ വരുണാണ് ചിത്രത്തിലെ നായകൻ.

Share.

About Author

Comments are closed.