കൊല്ലം: അബുദാബി ശക്തി അവാർഡ്ദാനവും സാംസ്കാരിക സമ്മേളനവും നാളെ വൈകിട്ട് 3ന് കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ അവാർഡ്ദാനം നിർവഹിക്കും.
സാംസ്കാരിക സമ്മേളനം പ്രൊഫ. എം.കെ സാനു ഉദ്ഘാടനം ചെയ്യും. അബുദാബി ശക്തി അവാർഡ് കമ്മിറ്റി കൺവീനർ എ.കെ.മൂസാ മാസ്റ്റർ, സംഘാടക സമിതി കൺവീനർ എക്സ്. ഏണസ്റ്റ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
അബുദാബി ശക്തി അവാർഡ്ദാനം നാളെ
0
Share.