ഒരേ റാങ്ക് ഒരേ പെന്ഷന് ആനുകൂല്യം സ്വയം വിരമിച്ചവര്ക്കും: മോദി

0

സ്വയം വിരമിച്ച സൈനികര്ക്കും ഒരേ റാങ്ക് ഒരേ പെന്ഷന് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സര്ക്കാര് വാക്കുപാലിച്ചു. പദ്ധതിയെക്കുറിച്ച് തെറ്റായ പ്രചരണങ്ങളാണ് ചിലര് നടത്തുന്നതെന്നും കോണ്ഗ്രസിനെ പരോക്ഷമായി കുറ്റപ്പെടുത്തി നരേന്ദ്ര മോദി പറഞ്ഞു.ഹരിയാനയില് ഫരീദാബാദില് നടന്ന പൊതുപരിപാടിക്കിടെയാണ് ഒരേ റാങ്ക് ഒരേ പെന്ഷന് പദ്ധതിയുമായി ബന്ധപ്പെട്ട് വിമുക്തഭടന്മാര് ഉന്നയിച്ച് ആശങ്കകള്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്കിയത്. പ്രതിരോധമന്ത്രി മനോഹര് പരീക്കര് പദ്ധതി പ്രഖ്യാപിച്ചശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നതും. പദ്ധതി ഏതെങ്കിലും സര്ക്കാരിന്റെ സൗജന്യമോ,ഒൗദാര്യമോ അല്ല സൈനികരുടെ അവകാശമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വെറും 500 കോടി രൂപ പദ്ധതിക്കായി മാറ്റിവെച്ച് കോണ്ഗ്രസ് സര്ക്കാര് സൈനികരെ കബളിപ്പിച്ചു. 10,000 കോടി രൂപ ആവശ്യമുള്ള പദ്ധതി നടപ്പാക്കുന്പോളുണ്ടാകുന്ന ബുദ്ധിമുട്ടുകള് സര്ക്കാര് പരിഹരിക്കും. സ്വയം വിരമിച്ച സൈനികര്ക്കും ഒരേ റാങ്ക് ഒരേ പെന്ഷന് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ശന്പള പരിഷ്ക്കരണത്തിനായല്ല, പദ്ധതിയിലെ കുറവുകളും പരാതികളും പരിഹരിക്കുന്നതിനാണ് ഏകാംഗ ജുഡീഷ്യല് കമ്മിഷനെ നിയമിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി സ്വയം വിരമിച്ച സൈനികര്ക്കും ഒരേ റാങ്ക് ഒരേ പെന്ഷന് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ശന്പള പരിഷ്ക്കരണത്തിനായല്ല, പദ്ധതിയിലെ കുറവുകളും പരാതികളും പരിഹരിക്കുന്നതിനാണ് ഏകാംഗ ജുഡീഷ്യല് കമ്മിഷനെ നിയമിച്ചത്.
പദ്ധതിയെക്കുറിച്ചുള്ള അവ്യക്തതകള് പ്രധാനമന്ത്രിയുടെ പ്രസംഗം കൊണ്ടുമാത്രം മാറില്ലെന്ന് മുന്പ്രതിരോധമന്ത്രി എ.കെ ആന്റണി പ്രതികരിച്ചു. വിമുക്തഭടന്മാര് ഡല്ഹിയില് നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. റിലേ സമരവും മറ്റ് പ്രതിഷേധങ്ങളും തുടരും

Share.

About Author

Comments are closed.