ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഇന്ന്. പുതിയ ഫോമാണ് ഇത്തവണത്തേത്. ഇത്തവണ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. സാധാരണക്കാരില്‍ സാധാരണക്കാരായ നകുതിദായകര്ക്കുപോലും മനസിലാക്കാനാകും വിധം നികുതിനിയമങ്ങള്‍ ലഘൂകരിക്കും എന്ന് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പറയാറുണ്ട്. എന്നാല്‍ ഓരോ പരിഷ്കാരവും നികുതിനിയമങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് പ്രഖ്യാപിച്ച ഐ.ടി.ആര് 1, ഐ.ടി.ആര് 2, ഐടിആര്‍ 4 എസ് എന്നീ ആദായനികുതി റിട്ടേണ്‍ ഫോമുകള്‍ കൂടുതല്‍ സങ്കീര്‍ണവും മുൻപില്ലാത്തവിധം കൂടുതല്‍ വിവരങ്ങള്‍ ആരായുന്നവയുമായിരുന്നു. 14 പേജുകള്‍ ഉണ്ടായിരുന്ന റിട്ടേണ്‍ ഫോമുകളില്‍ നികുതിദായകര്‍ നടത്തിയിട്ടുള്ള എല്ലാവിദേശയാത്രകളെപ്പറ്റിയും എല്ലാ ബാങ്ക് അക്കൗണ്ട് ബാലന്സുകളെപറ്റിയുമുള്ള വിവരങ്ങള്‍ നല്‍കണമായിരുന്നു.ഇതിനെതിരെ രാജ്യമെമ്പാടുമുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഈ റിട്ടേണ്‍ ഫോമുകള്‍ പിന്‍വലിച്ചു. വിവാദമായ ചോദ്യങ്ങളെ ഒഴിവാക്കിയുള്ളതാണ് പുതിയ റിട്ടേണ്‍. ഇതില്‍ ഏറ്റവും ലളിതമായുള്ളത് ഫോം നന്പര് ഐടിആര്‍ 2എ ആണ്. ഈ ഫോം ഉപയോഗിക്കുന്നതിന് പക്ഷേ ചില ഉപാധികളുണ്ട്. ഇത്തരത്തില്‍ റിട്ടേണ്‍ ഫോം ലളിതമാക്കിക്കൊണ്ടുള്ളതായിരുന്നു പുതിയ ഉത്തരവ്. ഒപ്പം ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ജൂലായ് 31ല്‍ നിന്നും ഓഗസ്റ്റ് 31 വരെ നീട്ടുകയും ചെയ്തു. എന്നാല്‍ ഈ സമയപരിധിക്കുള്ളിലും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്കായി സെപ്റ്റംബര്‍ ഏഴ് വരെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയം നല്‍കുകയായിരുന്നു.
ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഇന്ന്
0
Share.