മുകേഷ് കഥകളുമായി പുനര്‍ജനി

0

_DSC0105 copy

 

തിരുവനന്തപുരം – പുനര്‍ജനി എന്ന ശിശുക്ഷേമസമിതിയില്‍ അവധിക്കാല ക്യാന്പ് നടത്തിയപ്പോള്‍ അതിഥിയായി നടന്‍ മുകേഷ് എത്തി.  സമിതിയുടെ കെട്ടിടത്തിനോട് ചേര്‍ന്നുള്ള മുളങ്കാടിനുള്ളിലായിരുന്നു മുകേഷിന്‍റേയും കുട്ടികളുടേയും ആനന്ദോത്സവം.  മുകേഷ് എത്തിയതോടെ കുട്ടികളെല്ലാം വളരെ സന്തോഷത്തിലായി.  പല പല ചോദ്യങ്ങളുമായി കുട്ടികള്‍ അദ്ദേഹത്തിന്‍റെ ചുറ്റും കൂടി.  സത്യസന്ധനായ കള്ളനെക്കുറിച്ചുള്ള കഥ പറഞ്ഞാണ് മുകേഷ് സംസാരം ആരംഭിച്ചത്.

_DSC0110 copy

ഇഷ്ട സംവിധായകനെ കുറിച്ചോ ഇഷ്ടനായകനെ കുറിച്ചോ ചോദ്യമൊന്നും ചോദിക്കരുതെന്നു നിബന്ധനയോടെയാണ് മുകേഷ് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറായത്.  നാടകത്തിന്‍റേയും സിനിമയുടേയും ലോകത്തിലേക്കു കടന്നു വന്നതെങ്ങനെയെന്നുള്ള ചോദ്യത്തോടെയാണ് മുകേഷ് മറുപടി പറയാന്‍ തുടങ്ങിയത്.  അഡ്മിനിസ്ട്രേറ്റീവ് പി. ശശിധരന്‍ നായരും പരിപാടിയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട് – വീണശശി

Share.

About Author

Comments are closed.