ഒരേ റാങ്ക് ഒരേ പെന്ഷന് പദ്ധതിയില്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും നടപ്പിലാക്കാനായി ഡല്‍ഹി ജന്തര്‍ മന്തറില്‍ വിമുക്ത ഭടന്മാരുടെ സമരം തുടരുന്നു. പദ്ധതി സംബന്ധിച്ച് വിമുക്ത ഭടന്മാരുടെ ആശങ്കകള്‍ ഉടന്‍ പരിഹരിക്കാനാകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.വര്‍ഷം തോറും പെന്ഷന് പുതുക്കുക , ഒരേ റാങ്ക് ഒരേ പെന്ഷന് പദ്ധതിയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ മൂന്നു വിമുക്ത ഭടന്മാരെ ഉള്‍പ്പെടുത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍ . സ്വയം വിരമിക്കുന്ന സൈനികരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ നിരാഹാര സമരം പിന്‍വലിച്ചിരുന്നു
ഒരേ റാങ്ക് ഒരേ പെന്ഷന്: വിമുക്ത ഭടന്മാർ സമരം തുടരുന്നു
0
Share.