തദ്ദേശ തിരഞ്ഞെടുപ്പ് നവംബറിൽ

0

തദ്ദേശ തിരഞ്ഞെടുപ്പ് നവംബറില് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇലക്ഷന് ഒരുഘട്ടം, രണ്ടു ദിവസങ്ങളിലായി നടത്തും. കഴിയുന്നതും നവംബര് ആദ്യം തന്നെ നടത്തുകയാണ് ലക്ഷ്യമെന്ന് കമ്മീഷന്. 28 പുതിയ മുനിസിപ്പാലിറ്റികളിലും കണ്ണൂര് കോര്പറേഷനിലും തിരഞ്ഞെടുപ്പ് നടത്തും. പുനര്രൂപീകരിച്ച കൊല്ലം കോര്പറേഷനിലും ഇലക്ഷന് നടത്തും. രണ്ടുഘട്ടമായി നടത്തുന്നതിന് വന്ചെലവ് വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. രാവിലെ കമ്മിഷന് വിളിച്ചുചേര്ത്ത സര്വകക്ഷിയോഗത്തില് സമവായമായിരുന്നില്ല. ശബരിമല സീസണു മുന്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന നിര്ദേശത്തിന്റെ പ്രായോഗികത കമ്മിഷന് പരിശോധിക്കും. ഒക്ടോബറില് തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുപാര്ട്ടികളും ബി.ജെ.പിയും ഉള്പ്പടെ ഒന്പത് കക്ഷികള് ആവശ്യപ്പെട്ടു. ഡിസംബര് ഒന്നിനകം പുതിയ ഭരണസമിതികള് അധികാരത്തില് വരുന്ന വിധം തിരഞ്ഞെടുപ്പ് നടത്തിയാല് മതിയെന്നാണ് കോണ്ഗ്രസിന്റെയും മുസ്്ലിം ലീഗിന്റെയും നിലപാട്.
അതേസമയം, തദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്പട്ടികയായി. ആകെ 2 കോടി 49 ലക്ഷം വോട്ടര്മാർമാരാണുള്ളത്. കരട് വോട്ടര് പട്ടിക രണ്ടു ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചേക്കും. ഈ വര്ഷം പതിനെട്ട് വയസ്സ് പൂര്ത്തിയായവര് 5.04 ലക്ഷം. ഇന്നുവരെ രജിസ്റ്റര് ചെയ്ത പ്രവാസി വോട്ടര്മാര് 725. പ്രവാസി വോട്ടര്മാര് വോട്ട് ചെയ്യാന് കേരളത്തിലെത്തണം.

Share.

About Author

Comments are closed.