കുടുലു സര്വ്വീസ് സഹകരണ ബാങ്കില് വന്കവര്ച്ച

0

കുടുലു കോ– ഒാപറേറ്റീവ് ബാങ്കിൽ പട്ടാപ്പകൽ വൻ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ സംഘം ജീവനക്കാരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ലോക്കറിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കവർന്നു. 21 കിലോ സ്വർണവും 13 ലക്ഷം രൂപയും കവർന്നതായായണ് പ്രാഥമിക വിവരം.ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. ബാങ്കിൽ രണ്ട് ജീവനക്കാരികളും സ്വർണം പണയം വയ്ക്കാനെത്തിയ യുവതിയും മാത്രമാണുണ്ടായിരുന്നത്. ബൈക്കിലെത്തിയ നാലംഗ സംഘം ബാങ്കിനുള്ളിലേക്ക് ഇരച്ചു കയറിയ ശേഷം കത്തിയും മറ്റ് മാരകായുധങ്ങളും കാട്ടി ജീവനക്കാരികളെ ഭീഷണപ്പെടുത്തി. ജീവനക്കാരിൽ ഒരാളെ കെട്ടിയിട്ട ശേഷം രണ്ടാമത്തെയാളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ലോക്കർ ഇരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടു പോയി സ്വർണവും പണവും കവരുകയായിരുന്നു.പണയം വയ്ക്കാൻ 21 പവൻ സ്വർണവുമായെത്തിയ വീട്ടമ്മയേയും ഭീഷണിപ്പെടുത്തി സ്വർണം കവർന്ന ശേഷം ബൈക്കിൽ രക്ഷപെടുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് വൻ പൊലീസ് സംഘം സ്ഥലത്തെത്തി. ജീവനക്കാരിൽ നിന്നും തെളിവെടുക്കുന്നു. സംഭവത്തെത്തുടർന്ന് അബോധാവസ്ഥയിലായ ജീവനക്കാരിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share.

About Author

Comments are closed.