കള്ളനോട്ടുകള് കേരളത്തില് വ്യാപകമായി ചെലവാക്കിയെന്ന് പ്രതി

0

മധ്യകേരളത്തില്വ്യാപകമായി വ്യാജകറന്സി വിതരണം ചെയ്തതായി കോട്ടയം കാഞ്ഞിരപ്പള്ളിയില് പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തല്. കോട്ടയം ജില്ലയില് പലയിടത്തും താന് തന്നെ നോട്ടുകള് ചെലവാക്കിയതായും പ്രതി മുഹമ്മദ് ഷെരീഫ്. കൊച്ചിയില് നിന്നുള്ള ഷാഡോ പൊലീസ് സംഘം പിടികൂടുന്നതിന് തൊട്ടുമുന്പായിരുന്നു പ്രതിയുടെ ഈ വെളിപ്പെടുത്തല്.മധ്യകേരളത്തിലും പ്രത്യേകിച്ച് എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷന് കേന്ദ്രീകരിച്ചും കള്ളനോട്ട് വിതരണം ചെയ്യുന്നവരെക്കുറിച്ചുള്ള അന്വേഷണമാണ് കാഞ്ഞിരപ്പള്ളി സംഘത്തിലെത്തിയത്. ഞങ്ങളൊരുക്കിയ കെണിയില് കുരുങ്ങി അന്പതിനായിരത്തിന്റെ നോട്ടുകളുമായി എത്തിയപ്പോഴാണ് കൊച്ചിയില് നിന്നുള്ള ഷാഡോ പൊലീസ് സംഘം മുഖ്യകണ്ണി ഷെരീഫിനെ പിടികൂടിയത്.നല്ല കറന്സി എത്ര നല്കിയാലും നേരെ ഇരട്ടിത്തുകയുടെ വ്യാജന് നല്കാമെന്നായിരുന്നു കാഞ്ഞിരപ്പള്ളി സംഘത്തിന്റെ ഓഫര്. ഇരുപത്തി അയ്യായിരം രൂപയുമായി സമീപിച്ച ഞങ്ങളുടെ മുന്പില് ആദ്യം സാംപിള് നോട്ടെടുത്ത് വച്ചു. സമ്മതം അറിയിച്ചശേഷം മാത്രം അന്പതിനായിരത്തിന്റെ കെട്ടുമായി ആളെത്തി. ആന്ധ്രപ്രദേശാണ് വ്യാജന്റെ ഉറവിടം. ബാംഗ്ലൂരിലെ കണ്ണികള് വഴിയാണ് തനിക്കെത്തുന്നതെന്ന് മുഹമ്മദ് ഷെരീഫ് പറഞ്ഞു. ഈ നോട്ടുകള് നാട്ടില് ചെലവാക്കുന്നതിനെക്കുറിച്ചുള്ള ഷെരീഫിന്റെ വെളിപ്പെടുത്തലാണ് ഞെട്ടിക്കുന്നത്. പാക്കിസ്ഥാന് കള്ളനോട്ടെന്ന പേരില് വിദേശത്ത് നിന്നെത്തിക്കുന്ന വ്യാജകറന്സികളാണ് മുന്പ് പലപ്പോലും പൊലീസിനും അന്വേഷണ ഏജന്സികള്ക്കും തലവേദനയായിരുന്നത്. എന്നാല് മികച്ച സാങ്കേതിക വിദ്യയില് വ്യാജനോട്ടുകള് അടിച്ചിറക്കി വിതരണം ചെയ്യുന്ന സംഘങ്ങള് ഇവിടെ തന്നെ സജീവമാകുന്നു എന്നതാണ് പുതിയ വെല്ലുവിളി.

Share.

About Author

Comments are closed.