പാക്കിസ്ഥാന് വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു

0

അതിർത്തിയിൽ പാക്കിസ്ഥാന് വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലുണ്ടായ പാക് വെടിവെപ്പില് ഒരു ഗ്രാമീണന് കൊല്ലപ്പെട്ടു. ഏഴ് പേര്ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് പൂഞ്ച് മേഖലയില് പാക് സൈന്യം വെടിനിര്ത്തല് കരാര് ലംഘിച്ചത്. വെടിവയ്പ്പിന് പുറമെ കടുത്തഷെല്ലാക്രമണവും, ഗ്രനേഡാക്രമണവും ഉണ്ടായതായി ബി.എസ്.എഫ് വൃത്തങ്ങള് പറഞ്ഞു.ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തി സുരക്ഷ സേനയുടെ തലവൻമാർ തമ്മിലുള്ള ചർച്ച ബുധനാഴ്ച ആരംഭിക്കാനിരിക്കെയാണ് പാക്കിസ്ഥാന്റെ അക്രമണം ഉണ്ടായിരിക്കുന്നത്. അഞ്ചു ദിവസത്തെ ചര്ച്ചയാണ് ഡൽഹിയിൽ നടക്കുന്നത്. വെടിനിർത്തൽ കരാർ ലംഘനം കൂടാതെ നുഴഞ്ഞുകയറ്റ ശ്രമം, കള്ളക്കടത്ത് തുടങ്ങിയ വിഷയങ്ങൾ ഇന്ത്യ ചർച്ചയിൽ ഉന്നയിക്കുമെന്നാണ് സൂചന. യോഗം 13ന് അവസാനിക്കും.

Share.

About Author

Comments are closed.