യു.ഡി.എഫ്. മന്ത്രിസഭ പിരിച്ചുവിടുമെന്ന് ഉമ്മന്‍ചാണ്ടി – ആന്‍റണി എതിര്‍ക്കുന്നു

0

തിരുവനന്തപുരം – കേരളത്തിലെ യു.‍ഡി.എഫ്. മന്ത്രിസഭയില്‍ ഘടകകക്ഷികളും കോണ്‍ഗ്രസ് നേതാക്കളും വിവിധ തലങ്ങളില്‍ വേറിട്ട് നില്‍ക്കുന്നതുമൂലം മന്ത്രിസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താനുള്ള ആലോചനയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  എ.കെ. ആന്‍റണിയെ കണ്ടു വിവരം ധരിപ്പിക്കും.  അതേസമയം പുതിയ മുഖ്യമന്ത്രിയെ ഭരണം ഏല്പിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയുടെ മോഹം പൂവണിയുകയില്ലെന്ന് ഉറപ്പായി.

കേരള കോണ്‍ഗ്രസ് (എൺ) കോണ്‍ഗ്രസ്സുമായി ദിനപ്രതി അകന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ ഏതു സമയത്തും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്.  ഈ സംഭവം ഉമ്മന്‍ചാണ്ടിക്കും, മാണിക്കും, കുഞ്ഞാലിക്കുട്ടിക്കും മാത്രമേ അറിയാവൂ. ഇവര്‍ മൂവരും ചേര്‍ന്നാണ് പുതിയ തീരുമാനങ്ങള്‍ പുറപ്പെടുവിക്കുന്നത്.  മറ്റൊരാളെ മുഖ്യമന്ത്രിയാക്കുന്നതില്‍ ചാണ്ടി അങ്ങേയറ്റം എതിര്‍ക്കുകയാണ്.  ചാണ്ടിയല്ലാതെയുള്ള സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് മുസ്ലീം ലീഗ് നേതാക്കളുടേയും ആഗ്രഹം.  എന്നാല്‍ കെ.പി.സി.സി. പ്രസിഡ‍ന്‍റാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്.  എന്നാല്‍ അദ്ദേഹത്തെ ഈ വക കാര്യങ്ങളിലൊന്നും അടുപ്പിക്കാതെ മുഖ്യമന്ത്രി സ്വന്തം ഇഷ്ടപ്രകാരം തീരുമാനം പ്രഖ്യാപിക്കുന്നതിനാല്‍ കോണ്‍ഗ്രസ്സിലെ മറ്റു നേതാക്കള്‍ അമര്‍ഷം മുഖ്യമന്ത്രിയെ അറിയിച്ചുകഴിഞ്ഞു.

അരുവിക്കര മണഡലത്തിലെ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മുഖ്യമന്ത്രി ഒരു തീരുമാനം എടുക്കുമെന്നാണറിയുന്നത്.  അദ്ദേഹം തന്‍റെ തീരുമാനം ഘടകകക്ഷികളുമായി കൂടിയാലോചിച്ചതിനു ശേഷം തന്‍റെ അഭിപ്രായം കെ.പി.സി.സി. പ്രസിഡന്‍റ്, രമേശ് ചെന്നിത്ല, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, എന്നിവരെ ധരിപ്പിക്കുമെന്നാണറിയുന്നത്.  എന്നാല്‍ മന്ത്രിസഭ പിരിച്ചുവിടുന്നതിനോട് ഇവര്‍ എതിര്‍ക്കുമെങ്കിലും മുഖ്യമന്ത്രി ഗവര്‍ണറെകണ്ടു സര്‍ക്കാര്‍ പിരിച്ചുവിടാന്‍ ആവശ്യപ്പെടുമെന്നാണ് ചില രഹസ്യ വിവരങ്ങള്‍.

മന്ത്രിസഭ പിരിച്ചുവിട്ടശേഷം മുഖ്യമന്ത്രിക്ക് ഏകദേശം ആറ് മാസക്കാലം കെയര്‍ടേക്കറായി തുടരാവുന്നതാണ്.  ഈ കാലയളവില്‍ ഒരു വിധമുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കുകയും കോണ്‍ഗ്രസ്സിന് പുതിയ മുഖഛായ ജനങ്ങളില്‍ പ്രതിഫലിപ്പിക്കുവാന്‍ കഴിയുമെന്നാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നത്.

കോടതിയിലുള്ള കേസുകള്‍ ഒഴികെ മറ്റെല്ലാ കേസുകളും സര്‍ക്കാരിന് അനുകൂലമായ വിധി നേടാമെന്നാണ് കണക്കു കൂട്ടല്‍.  എന്നാല്‍ ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ രമേശ് ചെന്നിത്തലയുൺ ഔദ്യോഗികമല്ലാത്ത രീതിയില്‍ ഇടപെട്ട് കേസുകള്‍ തിരിച്ചു വിടാനുള്ള ഒരുക്കങ്ങളും അണിയറയില്‍ നടക്കുകയാണ്.  ഇത് (ഐ) ഗ്രൂപ്പ് എ ഗ്രൂപ്പ് പോരായി മാറുകയും ചെയ്യും.  എന്നാല്‍ ചില ഘടകകക്ഷികളും കേസ് ഒതുക്കി തീര്‍ക്കുവാന്‍ താല്‍പര്യം കാണിക്കുകയാണ്.  കാരണം അടുത്ത തിരഞ്ഞെടുപ്പില്‍ ക്ലീന്‍ ചിറ്റ് നേടാനുള്ള തത്രപ്പാടിലാണ്.  ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരാജയമാണെന്നാണ് കെപി.സി.സി. പ്രസിഡന്‍റും പ്രഖ്യാപിച്ചത്.  ഇതിനോട് മറ്റു നേതാക്കളും യോജിക്കുകയാണ്.  ഇത്രയും ഗുരുതരമായ അവസ്ഥയില്‍ യു.ഡി.എഫ്. മുന്നോട്ടു നീങ്ങിയെങ്കിലും കേന്ദ്രനേതൃത്വം ഇടപെടാതിരിക്കുന്നതില്‍ അതിശയമില്ല. കാരണം കേന്ദ്രനേതൃത്വം അശക്തമാണ്. സോണിയാഗാന്ധിയും, രാഹുല്‍ഗാന്ധിയും ഇപ്പോള്‍ ഇടപെടാതെ ആന്‍റണിയുടെ ഉപദേശവും കാത്തിരിക്കുകയാണ്.

എ.കെ. ആന്‍ണി ഉമ്മന്‍ചാണ്ടിയെ ഫോണില്‍കൂടി ബന്ധപ്പെട്ടുവെന്നാണറിയുന്നത്.  മുസ്ലീം ലീഗിനെയും, കേരള കോണ്‍ഗ്രസ് (എം) നെയും പിണക്കി സര്‍ക്കാരിനെ മുന്നോട്ടു കൊണ്ടുപോകുവാന്‍ പറ്റില്ലെന്നും ചാണ്ടി മറുപടി നല്‍കി.  അതേസമയം ഇപ്പോഴത്തെ പ്രതിസന്ധി മാറാന്‍ മാണിയെ രാജിവെയ്പിച്ചാല്‍ മതിയെന്ന അഭിപ്രായവും ആന്‍റണി ആരാഞ്ഞുവെങ്കിലും മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത് ബന്ധം പുലര്‍ത്തുന്നവര്‍ പറയുകയുണ്ടായി.

അതേസമയം ഐ ഗ്രൂപ്പുകാരും ആന്‍റണിയെക്കണ്ടു പ്രശ്നങ്ങള്‍ അവതരിപ്പിച്ചുവെന്നറിയുന്നു.  രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാരിനെ മുന്നോട്ടു നയിക്കാമെന്ന് അവര്‍ ആന്‍റണിയെ അറിയിച്ചു.  അദ്ദേഹം ആ വിഷയത്തില്‍ വലിയ പ്രാധാന്യം കല്പിച്ചില്ലന്നാണറിയുന്നത്.  പുതിയ മുഖ്യമന്ത്രി വന്നാല്‍ വീണ്ടും ഗ്രൂപ്പ് പോര് ശക്തമാകുമെന്നതുകൊണ്ടാണ് ഐ ഗ്രൂപ്പിന്‍റെ അഭിപ്രായത്തെ അവഗണിച്ചത്.  ഇപ്പോഴും ഉമ്മ ന്‍ചാണ്ടി മന്ത്രിസഭ പിരിച്ചുവിടണമെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

Share.

About Author

Comments are closed.