സിനിമാസെറ്റില് മമ്മൂട്ടിയുടെ പിറന്നാളാഘോഷം

0

കൊച്ചി മരടില് സിനിമാസെറ്റില് മമ്മൂട്ടിയുടെ പൊടിപ്പന് പിറന്നാളാഘോഷം. ഗ്രിഗോറിയന് സ്കൂളിലൊരുക്കിയ സെറ്റില് ഇഷ്ടതാരത്തിന് പിറന്നാളാശംസയുമായി സ്കൂള് കുട്ടികളുമെത്തി.സിനിമയില് കാണുന്ന അതേ സ്റ്റൈലില് ഒരുവരവായിരുന്നു. സ്കൂള് കെട്ടിടനുമുകളില് തടിച്ചു കൂടിയ വിദ്യാര്ഥികള് ഹര്ഷാരവത്തോടെ ഏതിരേറ്റു. ആശംസകള് നേരാനെത്തിയവര്ക്കെല്ലാം അഭിവാദ്യം. പിന്നെ ഏവരും കാത്തിരുന്ന നിമിഷം. എല്ലാവരെയും സാക്ഷിയാക്കി പിറന്നാള് കേക്ക് മുറിച്ചു.പിന്നെ പിറന്നാള് മധുരവുമായി കുരുന്നുകള്ക്കിടയിലേക്ക്. ആശംസകള്നേരാന് ഒരായിരം ആരാധകരെത്തിയതിനാല് സ്പെഷലായിരുന്നു മമ്മുട്ടിക്ക് ഈ ജന്മദിനം. ആഘോഷത്തിന്റെ മൂഡില് തന്നെ അടുത്തഷോട്ടിന് മമ്മുട്ടിറെഡി

Share.

About Author

Comments are closed.