ഒരു സിനിമയ്ക്കായി അനുഷ്ക പൊണ്ണത്തടിച്ചിയായി

0

അനുഷ്ക പൊണ്ണത്തടിച്ചിയായി എത്തുന്ന സൈസ് സീറോ എന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും കണ്ട ആരാധകര് അമ്പരന്നു. ഇത് അനുഷ്ക തന്നെയാണോ? എന്നാലും ഇത്രയ്ക്ക് തടിവെക്കുമോ? അല്ലെങ്കില് ഗ്രാഫിക്സ് ആയിരിക്കും…ഇങ്ങനുള്ള സംശയങ്ങളും ആരാധകരുടെ മനസ്സില് ഉണ്ടായിരുന്നു.
പുതിയ ചിത്രത്തിന് വേണ്ടി 15 കിലോയാണ് നടി വര്ധിപ്പിച്ചത്. ദിവസം മൂന്നുനേരം അരിഭക്ഷണം. ജിമ്മില് പോക്കും പതിവ് വ്യായാമവും പൂര്ണമായും ഒഴിവാക്കി. കാര്ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാര്ഥങ്ങള് കൂടുതലായി കഴിച്ചു. ജീവിതത്തിലൊരിക്കലും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് അനുഷ്ക പറയുന്നു. തോള് ഭാഗത്തും മുഖത്തും മാത്രമായിരുന്നു ഭാരം വര്ധിപ്പിക്കാന് ശ്രമിച്ചതെന്നും അനുഷ്ക പറയുന്നു.
സെപ്റ്റംബര് അവസാനം ബാഹുബലി 2 വിന്റെ ചിത്രീകരണം തുടങ്ങും. ഇപ്പോള് ജിമ്മില് പോയി തടികുറക്കാനുള്ള തയാറെടുപ്പിലാണ് അനുഷ്ക. സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് സെസ് സീറോ എന്ന സിനിമയുടെ പ്രമേയം. ചിത്രത്തില് രണ്ടു ഗെറ്റപ്പിലാകും അനുഷ്ക എത്തുക. ഇതിനായി താരം കഠിനമായ ശരീരമാറ്റമാണ് നടത്തിയിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ചിത്രം തമിഴിൽ ഇൻജി ഇടുപ്പഴകി എന്നപേരിലാണ് പുറത്തിറങ്ങുക. പ്രകാശ്കോവെലാമുടി സംവിധാനം ചെയ്യുന്ന സിനിമയിൽ ആര്യയാണ് നായകൻ.

Share.

About Author

Comments are closed.