ഉത്സവ സീസണുകളില് കെ.എസ്.ആര്.ടി.സി ടിക്കറ്റ് നിരക്ക് 10 ശതമാനം വര്ധിക്കും

0

ഉത്സവ സീസണുകള് ഉള്പ്പെടെ തിരക്കുള്ള സമയങ്ങളില് കെ.എസ്.ആര്.ടി.യുടെ ദീര്ഘദൂര ബസുകളില് 10 ശതമാനം അധിക ചാര്ജ് ഈടാക്കുന്ന ഫ്ലക്സിഫെയര് സംവിധാനത്തിന് സര്ക്കാരിന്റെ അംഗീകാരം. കെ.എസ്.ആര്.ടി.സിയുടെ അന്തര് സംസ്ഥാന സര്വീസുകളിലാണ് ഇത് നടപ്പാക്കുന്നത്. ഈ മാസം പത്തോടെ ഫ്ലെക്സിഫെയര് സംവിധാനം നിലവില് വരാന് സാധ്യത.നിലവില് സ്വകാര്യബസുകളാണ് തിരക്കുള്ള സമയങ്ങളില് യാത്രക്കാരില് നിന്ന് അധിക ചാര്ജ് ഈടാക്കാറ്. ഇതേ സംവിധാനം തന്നെയാണ് ഇപ്പോള് കെ.എസ്.ആര്.ടി.സിയും നടപ്പിലാക്കാന് പോകുന്നത്. ഫ്ലക്സിഫെയര്സംബന്ധിച്ച് മാനേജ് മെന്റ് സമര്പ്പിച്ച റിപ്പോര്ട്ട് സര്ക്കാര് അംഗീകരിച്ചു. തിരക്കില്ലാത്ത സമയങ്ങളില് 15 ശതമാനം ചാര്ജ് കുറവും തിരക്കുള്ള സമയങ്ങളില് പത്ത് ശതമാനം വര്ധനവുമാണ് ഇതിലൂടെ ഉണ്ടാവുക. ആദ്യഘട്ടത്തില് ബംഗളൂര് സര്വീസുകളിലാണ് ഫ്ലക്സി ഫെയര് സംവിധാനം നടപ്പിലാക്കുക. താമസിക്കാതെ മറ്റ് റൂട്ടുകളിലും ഇത് നടപ്പിലാക്കും. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, എറണാകുളം എന്നിവിടങ്ങളില് നിന്നാണ് ബംഗളൂരുവിലേക്ക് കൂടുതല് സര്വീസുകള് ഉള്ളത്. ആകെ 141 സര്വീസുകള്.നിലവില് കര്ണ്ണാടക ആര്.ടി.സി ഫ്ലക്സി ഫെയര് മോഡലിലാണ് സര്വീസ് നടത്തുന്നത്. സ്വകാര്യ ബസുകളില് നിന്നും വ്യത്യസ്തമായി നിരക്ക് കുറവായത് കൊണ്ടുതന്നെ ദീര്ഘദൂര യാത്രക്കാര് അധികവും കെ.എസ്.ആര്.ടി.സിയെയാണ് ആശ്രയിക്കുന്നത്. പുതിയ സംവിധാനം നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്. നേരത്തെ ദീര്ഘദൂര ടിക്കറ്റുകള്ക്ക് സെസ് ഏര്പ്പെടുത്തിയതും ഏറെ വിമര്ശത്തിന് കാരണമായിരുന്നു

Share.

About Author

Comments are closed.