ഇതിഹാസം പെലെ നീണ്ട 38 വര്ഷങ്ങള്ക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തുന്നു.

0

പെകൊല്ക്കത്ത: ബ്രസീലിയന് ഫുട്ബോള് ഇതിഹാസം പെലെ നീണ്ട 38 വര്ഷങ്ങള്ക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തുന്നു. ഒക്ടോബര് 11നും 17നുമിടയിലായിരിക്കും പെലെ ഇന്ത്യയിലെത്തുക. മുന് ക്രിക്കറ്റ്താരം സൗരവ് ഗാംഗുലിയെയും അദ്ദേഹം സന്ദര്ശിക്കും.

പെലെയുടെ സന്ദര്ശനം ഇന്ത്യയുടെ മുന് ക്യാപ്റ്റന് സൗരവിന്റെ ഒരു സ്വപ്ന സാക്ഷാത്ക്കാരമാവും. ക്രിക്കറ്റ് താരമാണെങ്കിലും ഫുടബോളിനോടായിരുന്നു ബംഗാള് കടുവ എന്നറിയപ്പെടുന്ന സൗരവിന് ഏറെ പ്രിയം. ഫുട്ബോള് ലോകത്തെ താരരാജാവായ പെലെയായിരുന്നു സൗരവിന്റെ കുട്ടിക്കാലത്തെ ഹീറോ. പെലെയുടെ ഒരു ഓട്ടോഗ്രാഫ് ലഭിച്ചെങ്കിലെന്ന് അക്കാലത്ത് ഒരുപാട് ആഗ്രഹിച്ചിരുന്നതായും സൗരവ് മുമ്പ് വ്യക്തമാക്കിയിരുന്നു.

ഇന്ത്യന് സൂപ്പര് ലീഗില് അത്ലറ്റിക്കൊ ഡി കൊല്ക്കത്തയുടെ ആദ്യ മത്സരത്തില് പെലെ മുഖ്യാതിഥി ആയിരിക്കും. പെലെയുടെ സന്ദര്ശനവുമായി ബന്ധപ്പെട്ട് നടത്തുന്ന ഫണ്ട് സമാഹരണ പരിപാടികളില് നിന്ന് ലഭിക്കുന്ന മുഴുവന് തുകയും ബംഗാള് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുവുവെക്കും. ലെ ഇന്ത്യയിലെത്തുന്നു; ഗാംഗുലിയെ കാണും

Share.

About Author

Comments are closed.