മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയതന്ത്ര നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മോദിരൂക്ഷവിമര്ശനം. വികലമായ സാമ്പത്തിക നടപടികളിലൂടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ നരേന്ദ്രമോദിയ്ക്ക് വാക്കുപാലിക്കാനായില്ലെന്നും സോണിയാഗാന്ധി കുറ്റപ്പെടുത്തി.
പൊതുജന താല്പര്യം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ തെളിവാണ് ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ കാരണം. താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബൂത്ത്, ബ്ലോക്ക് കമ്മിറ്റികള്‍ ശക്തിപ്പെടുത്തണം. പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ പറഞ്ഞു.
മോദി സര്‍ക്കാരിന് സോണിയയുടെ രൂക്ഷവിമര്‍ശനം
0
Share.