നാളെ നടക്കേണ്ട പത്താംക്ലാസിലെ ഹിന്ദി പരീക്ഷ മാറ്റിവച്ചു.

0

ഓണപരീക്ഷയുടെ നാളെ നടക്കേണ്ട പത്താംക്ലാസിലെ ഹിന്ദി പരീക്ഷ മാറ്റിവച്ചു. വയനാട്ടില് ചോദ്യപേപ്പര് ചോര്ന്നതിനെ തുടര്ന്നാണ് നടപടി. മലപ്പുറത്ത് ഒന്പതാം ക്ലാസിലെ ഇന്നത്തെ പരീക്ഷയോടൊപ്പം നാളത്തെ ഫിസിക്സ് ചോദ്യപേപ്പര് ലഭിച്ചിരുന്നു. എന്നാല് ചോദ്യം ചോര്ന്നിട്ടില്ലെന്ന് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര് നടത്തിയ അന്വേഷണത്തില് കണ്ടെത്തി. ഇതേ തുടര്ന്ന് ഫിസിക്സ് പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര് അറിയിച്ചു. മാറ്റിവച്ച പത്താം ക്ലാസ് ഹിന്ദി പരീക്ഷയുടെ പുതിയ തീയതി പിന്നീട് അറിയിക്കും.വയനാട് അന്പലവയല് തോമാട്ടുചാല് ഹയര് സെക്കന്ഡറി സ്കൂളിലാണ് നാളെ നടക്കേണ്ട പത്താംക്ലാസ് ഹിന്ദിപരീക്ഷയുടെ ചോദ്യങ്ങള് ചോര്ന്നത്. മലയാളം ഒന്നാം പേപ്പറിനൊപ്പം ഹിന്ദി പരീക്ഷയുടെ ചോദ്യങ്ങള് കൂടി അച്ചടിച്ചു വരികയായിരുന്നു. മലയാളം ചോദ്യപേപ്പര് തികയാതെ വന്നപ്പോള് അധ്യാപകര് പകര്പ്പെടുക്കുന്നതിനിെടയാണ് ഹിന്ദി ചോദ്യങ്ങള് കൂടി ഉള്പ്പെട്ടതായി കണ്ടത്. ഇൗ ചോദ്യപേപ്പര് കുട്ടികള്ക്ക് വിതരണം ചെയ്തിട്ടില്ലെന്ന് സ്കൂള് അധികൃതര് പറഞ്ഞുതിരൂര് വിദ്യാഭ്യാസജില്ലയിലെ പുത്തനത്താണിയ്ക്കടുത്ത സ്കൂളിലാണ് ഒന്പതാം ക്ലാസിലെ ഫിസിസ്ക്സ് ചോദ്യപേപ്പര് ചോര്ന്നത്. കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറിന്റെ പേജുകളില് ഫിസിക്സ് പരീക്ഷയുടെ ചോദ്യങ്ങള് കൂടി അച്ചടിച്ചുവരികയായിരുന്നു. ഇവിടെ നാളെ പ്രത്യേക പരീക്ഷനടക്കും. സംഭവത്തില് പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റ് സ്കൂളുകളോട് വിശദീകരണം

Share.

About Author

Comments are closed.