ശ്രീനാരായണഗുരുവിന്റെ നിശ്ചലദൃശ്യം:സി.പി.എം കേന്ദ്ര നേതൃത്വം ഖേദം പ്രകടിപ്പിച്ചു

0

കൂവോട് നടന്ന ഓണാഘോഷ സമാപന ചടങ്ങിന്റെ സാംസ്ക്കാരിക ഘോഷയാത്രയിൽ ശ്രീനാരായണ ഗുരുവിനെ കുരിശിൽ തറച്ച നിശ്ചല ദൃശ്യം അവതരിപ്പിച്ച സംഭവത്തിൽ സി.പി.എം കേന്ദ്ര നേതൃത്വം ഖേദം പ്രകടിപ്പിച്ചു.പ്രാദേശിക പ്രവര്ത്തകര്ക്ക് തെറ്റുപറ്റി. കൂടുതല് ജാഗ്രത പുലര്ത്തേണ്ടിയിരുന്നു.ഇത്തരം തെറ്റ് ആവര്ത്തിക്കാതിരിക്കാന് എല്ലാ ഘടകങ്ങളും ജാഗ്രത പാലിക്കണമെന്നും കേന്ദ്രനേതൃത്വം നിർദേശിച്ചു. ശ്രീനാരായണ ഗുരുവിനെ കുരിശില് തറച്ച നിശ്ചലദൃശ്യം തെറ്റായിപ്പോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.ബാല സംഘത്തിന്റെയും കൂവോട് പബ്ളിക് ലൈബ്രറിയുടെയും നേതൃത്വത്തിലാണ് ഘോഷയാത്ര നടത്തിയത്. ഇത്തരത്തിൽ ഘോഷയാത്രയിൽ നവോഥാന , സാസംക്കാരിക നായകരെ അവതരിപ്പിക്കുമ്പോൾ കുറേ കൂടി ജാഗ്രത കാണിക്കണമായിരുന്നു. അത്തരത്തിലുള്ള ജാഗ്രതകുറവാണ് ഇവിടെയുണ്ടായത്. ശ്രീനാരായണീയ ദർശനങ്ങളെ ആർഎസ്എസ് പ്രവർത്തകർ തെറ്റായി പ്രചരിപ്പിക്കുന്നതിനെ തുറന്ന് കാണിക്കാനായിരുന്നു ഈ ദൃശ്യം ഒരുക്കിയത്. തലശേരിയിൽ ആർഎസ്എസ് പ്രവർത്തകർ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്തതിന്റെ വിവാദത്തിൽ നിന്ന് ഒഴിവാകാനാണ് ബിജെപി പ്രവർത്തകർ ഈ സംഭവത്തിന് അമിത പ്രാധാന്യം നൽകി പ്രചരിപ്പിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ തളിപ്പറമ്പിൽ പറഞ്ഞു. എസ്എൻഡിപി പ്രവർത്തകർ ഈ വസ്തുത മനസിലാക്കി പ്രതിഷേധങ്ങളിൽ നിന്നും കുപ്രചരണങ്ങളിൽ നിന്നും പിൻമാറണമെന്നും കോടിയേരി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

Share.

About Author

Comments are closed.