ഇന്ത്യയുടെ പ്രിയ ഗായിക ആശാ ഭോസ്ലെയ്ക്ക് 81-ാം ജന്മദിനം

0

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ സഹോദരിയായ ആശ 1933 സെപ്തംബര് എട്ടിനാണ് ജനിച്ചത്. പത്താമത്തെ വയസ്സുമുതല് ആശ പാടിത്തുടങ്ങിയിരുന്നു. ആറു ദശകത്തിലധികം നീണ്ട കരിയറില് ആയിരത്തിലധികം സിനിമകളിലായി 12,000-ല് അധികം പാട്ടുകള് ആശ പാടിയിട്ടുണ്ട്. ഇതിനു പുറമേ ഏതാനും സ്വകാര്യ ആല്ബങ്ങള് റെക്കോര്ഡ് ചെയ്യുകയും ചില ഏകാംഗ വേദികളില് പാടുകയും ചെയ്തിട്ടുണ്ട്. ആശാജി എന്ന പേരില് ബോളിവുഡിന് പ്രിയങ്കരിയാണ് ആശ ഭോസ്ലെ. ഏറ്റവും അധികം ഗാനമാലപിച്ച ഗായിക എന്ന റെക്കോര്ഡും ആശാജിയുടെ പേരിലാണ്.
ശബ്ദസൗകുമാര്യമാണ് ആശാജിയുടെ പ്രത്യേക. ശബ്ദത്തിന്റെ മാധുര്യം കൊണ്ട് ഏവരുടെയും ഹൃദയം കീഴടക്കുകയായിരുന്നു ആശാജി. ഹിന്ദിക്ക് പുറമേ ഇരുപതിലധികം ഭാഷകളില് പാടിയിട്ടുണ്ട്. ക്ലാസിക്കല് ഗായകനും നാടക നടനുമായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി ജനിച്ച ആശ, കുടുംബത്തിന്റെ സംഗീത പാമ്പര്യം അതേപടി പേറുകയായിരുന്നു. ഒമ്പതാം വയസ്സില് അച്ഛന് മരിച്ച ശേഷം മുംബൈയിലേക്ക് താമസം മാറി. പിന്നീടാണ് കുടുംബത്തെ രക്ഷിക്കാനായി ആശയും സഹോദരി ലതയും പാട്ടുകള് പാടാനും സിനിമകളില് ചെറിയ റോളുകള് ചെയ്യാനും തുടങ്ങിയത്. മറാഠി ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി ആശ സിനിമയില് പാടിയത്. 1948-ല് ഹന്സ്രാജ് ബെഹലിന്റെ ചുനരിയാ എന്ന ചിത്രത്തിലെ സാവന് ആയ എന്ന ഗാനമാണ് ആശ ആദ്യമായി പാടിയ ഹിന്ദി ഗാനം. 1949-ല് രാത് കി റാണിയില് പാടിയതാണ് ആശയുടെ ആദ്യ സോളോ ഗാനം.
16-ാം വയസ്സില് കുടുംബത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി പേഴ്സണല് സെക്രട്ടറിയായിരുന്ന ഗണപത്റാവുവിനെ ഭോസ്ലെയെ ആശ വിവാഹം ചെയ്തു. എന്നാല്, വിവാഹ ജീവിതം പരാജയമായിരുന്നു. ഭര്ത്താവിന്റെയും വീട്ടുകാരുടെയും പീഡനവും ഭര്ത്താവിന്റെ സംശയവും സഹിക്കവയ്യാതെ 1960-ല് ആശ സ്വന്തം വീട്ടില് തിരിച്ചെത്തി. അപ്പോഴേക്കും ആശയ്ക്ക് രണ്ട് മക്കളും മൂന്നാമത്തെ കുട്ടി ഗര്ഭത്തിലുമായിരുന്നു. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ ഒ.പി നയ്യാര്, ഖയ്യാം, രവി, എസ്.ഡി ബര്മന്, ആര്.ഡി ബര്മന്, ഇളയരാജ, എ.ആര് റഹ്മാന്, ജയ്ദേവ്, ശങ്കര് ജയ്കിഷന്, അനു മാലിക് തുടങ്ങിയവരുടെ എല്ലാം കീഴില് ആശ പാടിയിട്ടുണ്ട്ASHA-BHOSLE

Share.

About Author

Comments are closed.