യെമനില്‍ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. യെമനിലെ ഹുദൈദ തുറമുഖത്തിനടുത്ത് നടത്തിയ ആക്രമണത്തിലാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 77 പേര്‍ക്ക പരുക്കേറ്റതായാണ് റിപ്പോര്‍ട്ട. അല്‍ ഖോഖ തീരത്താണ് സംഭവം. എണ്ണ മോഷ്ടാക്കള്‍ എന്ന് കരുതിയുള്ള സൗദിയുടെ വ്യോമാക്രമണമാണ് 20 ഇന്ത്യക്കാരുടെ മരണത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ 2 ബോട്ടുകള്‍ തകര്‍ന്നതായും വിവരമുണ്ട്. മത്സ്യത്തൊഴിലാളികളാണ് ആക്രമണ വിവരം പുറം ലോകത്തെ അറിയിച്ചത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
യെമനില്‍ സൗദിയുടെ വ്യോമാക്രമണം; 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; 77 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ട്
0
Share.