ചിറയിന്‍കീഴ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വശ്രീ ധന്വന്തരി കൃഷ്ണമൂര്‍ത്തി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയ്ക്കകത്ത് ആറ് താലൂക്കുകളിലായി തിരഞ്ഞെടുക്കപ്പെട്ട 70 സര്‍ക്കാര്‍ വിദ്യാലയങ്ങളിലൂടെ ഏകദേശം 2000 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ അടങ്ങിയ കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നു. ഇത്തിവെട്ടം എന്ന പേരിലുള്ള ഈ പരിപാടിയിലൂടെ സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്. അതാത് വിദ്യാലയങ്ങളിലെ അധികൃതര്‍ നല്കുന്ന പേരുവിവരങ്ങള്‍ അനുസരിച്ചാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ജൂണ്‍ ഒന്നാം തീയതി മുതല്‍ മൂന്നാം തീയതിവരെയാണ് എല്ലാ വിദ്യാലയങ്ങളിലും ഈ പരിപാടി നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഒന്നാം ക്ലാസുമുതല്‍ പത്താം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യാനുസരണം സ്കൂള്‍ ബാഗ്, നോട്ടുബുക്ക്, പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്സ്, ടിഫിന്‍ ബോക്സ്, വാട്ടര്‍ ബോട്ടില്‍, തുടങ്ങിയവയാണ് നല്‍കുന്നത്.
ഈ പരിപാടിയുടെ ജില്ലാതല ഉത്ഘാടനം തിരുവനന്തപുരം കുളത്തൂര്‍ ഗവ. ഹൈസ്കൂളില്‍ നടത്തുന്ന സ്കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. അന്നേദിവസം തന്നെ മറ്റ് എല്ലാ താലൂക്കുകളിലും ഒരേ സമയം താലൂക്കുതല പരിപാടികളിലൂടെ സ്കൂള്‍ കിറ്റ് വിതരണം നടത്തുന്നതാണ്. തുടര്‍ന്നുവരുന്ന രണ്ടു ദിവസങ്ങളിലായി തെരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ വിദ്യാലയങ്ങളിലും പഠനോപകരണ കിറ്റ് വിതരണം പൂര്‍ത്തിയാകും
ട്രസ്റ്റിന്റെ എന്റെ വിദ്യാലയം പ്രോജക്റ്റിന്റെ ഭാഗമായി നടത്തുന്ന ഇത്തിരിവെട്ടം പരിപാടിയുടെ തുടര്‍പ്രവര്‍ത്തനം എന്ന നിലയില്‍ നന്മയുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂള്‍ അധികൃതരുടെ അനുവാദത്തോടെ പല പുതിയ പദ്ധതികളും ആവിഷ്കരിച്ച് തയ്യാറാക്കിയിട്ടുണ്ട്.