കനലിന്റെ ആദ്യ പോസ്റ്റര് ഇറങ്ങി

0

കോഴിക്കോട്: മോഹന്ലാല് നായകനാകുന്ന കനലിന്റെ ഫസ്റ്റ് ലുക്ക് മോഷന് പാസ്റ്റര് പുറത്തിറങ്ങി. ഇതാദ്യമായാണ് ഒരു ലാല് ചിത്രത്തിന്റെ മോഷന് പോസ്റ്റര് ഇറങ്ങുന്നത്. ശിക്കാറിന്റെ ശ്രദ്ധേയമായ വിജയത്തിനുശേഷം എം. പത്മകുമാറും എസ് സുരേഷ് ബാബുവും ഒത്തുചേരുന്ന ചിത്രമാണ് കനല്. അബാം മൂവീസിന്റെ ബാനറില് അബ്രഹാം മാത്യുവാണ് ചിത്രം നിര്മ്മിക്കുന്നത്.ഒരു തീവണ്ടിയാത്രക്കിടെ തികച്ചും അപരിചിതരായ ജോണ് ഡേവിഡ് എന്ന ആനിമേറ്ററും അനൂപ് രാമനും കണ്ടുമുട്ടുന്നു. സംസാരത്തിനിടെ അവര് തങ്ങളുടെ ഭൂതകാലം എവിടെയെക്കയോ ബന്ധപ്പെട്ടുകിടക്കുന്നതായി മനസ്സിലാക്കുന്നു. അതിന്റെ ദുരൂഹതകളും സംഘര്ഷങ്ങളുമാണ് കനലായി എരിയുന്നത്.ഡേവിഡായി മോഹന്ലാലും അനൂപ് രാമനായി അനൂപ് മേനോനും എത്തുന്നു. അതുല്കുല്ക്കര്ണിയും ശ്രദ്ധേയമായ ഒരുവേഷം അവതരിപ്പിക്കുന്നുണ്ട്.ഹണി റോസ് നായികയായി എത്തുന്ന ചിത്രത്തില് മലയാളത്തിന്റെ മുന്നായകനായ ജോസും തിരിച്ചെത്തുന്നുണ്ട്. ആശീര്വാദ് സിനിമാസ് ത്രൂ മാക്സ് ലാബ് ഈ ചിത്രം പ്രദര്ശനത്തിനെത്തിക്കുന്നു.. https://youtu.be/19SC4u4jjNg

Share.

About Author

Comments are closed.