പത്തനംതിട്ട കൂടലില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിച്ച് പതിനഞ്ച് പേര്‍ക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. പത്തനംതിട്ടയില്‍ നിന്ന് പത്തനാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യബസും കോന്നിയിലേക്ക് തടികയറ്റി വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസിന്റെ അമിതവേഗമാണ് അപകടകാരണം. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സ്വകാര്യ ബസും ലോറിയും കൂട്ടിയിച്ച് 15 പേര്‍ക്ക് പരുക്ക്
0
Share.