ഐഎസ് ബന്ധം സംശയിച്ച് നാലു പേരെ രണ്ട് വിമാനത്താവളങ്ങളിലായി പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളിലാണ് യു.എ.ഇയില്‍ നിന്നെത്തിയവരെ ചോദ്യം ചെയ്യുന്നത്. അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് വിമാനത്തിലാണ് ഇവരെ കേരളത്തിലെത്തിച്ചത്. കഴിഞ്ഞ ദിവസം യു.എ.ഇയില്‍ നിന്ന് നാടുകടത്തപ്പെട്ട ജാബിറിന്റെ ബന്ധുവാണ് കരിപ്പൂരില്‍ ചോദ്യം ചെയ്യപ്പെടുന്നവരില്‍ ഒരാളെന്നാണ് സൂചന. കിളിമാനൂര്‍ സ്വദേശി അനസ്, അടൂര്‍ സ്വദേശി ആരോമല്‍ എന്നിവരാണ് കസ്റ്റഡിയില്‍. സംസ്ഥാന ഇന്റലിജന്‍സ് ഇവരെ ചോദ്യം ചെയ്യുകയാണ്
ഐഎസ് ബന്ധം സംശയിച്ച് തിരുവനന്തപുരത്തും കോഴിക്കോടുമായി നാലുപേര്‍ പിടിയിൽ
0
Share.