പ്രവാചകനെ ദൃശ്യവത്കരിക്കുകയോ ചിത്രീകരിക്കുകയോ ചെയ്യരുത് എന്ന പ്രവാചക കല്പന തെറ്റിച്ചു എന്ന കാരണം പറഞ്ഞ് തനിക്കെതിരെ ഫത്വ പുറപ്പെടുവിച്ച് തീരുമാനത്തിനെതിരെ എആര്‍ റഹ്മാന് രംഗത്ത്.മജീദ് മജീദിയുടെ ചിത്രത്തിന് സംവിധാനം നിര്‍വഹിച്ചത് ആരേയും അധിക്ഷേപിക്കാനല്ല.. ഉത്തമ വിശ്വാസത്തോടെയാണ് തീരുമാനം എടുത്തതെന്നും റഹ്മാന് പറഞ്ഞു. ഇസ്ലാം വിശ്വാസത്തില്‍ ഭാഗികമായി താന്‍ പാരമ്പര്യവാദിയും അതേസമയം താന്‍ ഭാഗികമായി യുക്തിവാദിയുമാണെന്നും റഹ്മാന് പറഞ്ഞു. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റസ അക്കാദമിയാണ് എ ആര് റഹ്മാനെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്.എ ആര് റഹ്മാനെതിരെ മാത്രമല്ല ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിക്കെതിരെയും മതപണ്ഡിതരുടെ വിലക്കുണ്ട്. മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രമാണ് സുന്നി മതപണ്ഡിതരുടെ എതിര്‍പ്പിന് കാരണമായിരിക്കുന്നത്. ഈ ചിത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയച്ചിരുന്നു