ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ലൈഫ് ഓഫ് ജോസൂട്ടിയുടെ പാട്ടെത്തി. മേലെ മോലെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.ഈ മാസം പതിനെട്ടിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.സാഹചര്യത്തിനൊത്ത് നന്മയും തിന്മയും ചെയ്യുന്ന മനുഷ്യരിലുടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുക. ഇന്ത്യയിലെ പ്രമുഖ ബാനറായ ഇറോസ് ഇന്റര്‍നാഷണല്‍ നിര്‍മ്മാണ പങ്കാളിയാകുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ലൈഫ് ഓഫ് ജോസൂട്ടിയ്ക്ക് ഉണ്ട്. രാജേഷ് വര്‍മ്മയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. രചനാ നാരായണന്‍കുട്ടിയും ജ്യോതി കൃഷ്ണയുമാണ് നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കേരളത്തിലും ന്യൂസിലന്റിലുമായാണ് ജോസൂട്ടി ചിത്രീകരിച്ചത്.
ലൈഫ് ഓഫ് ജോസൂട്ടിയിലെ പാട്ടെത്തി
0
Share.