ആഷിക് അബു ചിത്രം റാണി പത്മിനിയുടെ റിലീസിംഗ് തീയതി പുറത്ത് വന്നു. ഒക്ടോബര്‍ 23നാണ് സിനിമയുടെ റിലീസ്.മഞ്ജുവാര്യര്‍,റിമാ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്.ഇത്തവണ സ്ത്രീപക്ഷ പ്രമേയവുമായാണ് ആഷികിന്റെ വരവ്. ശ്യാം പുഷ്ക്കരന്‍,രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍,റിമാ കല്ലിങ്കല്‍,തീര്‍ത്ഥ വിനോദ് എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളാകുന്നത്.ബിജിബാല്‍,ഉണ്ണിമായ എന്നിവര്‍ ചേര്‍ന്ന് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നു. സിനിമയുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ഒപ്പം സിനിമയുടെ ചിത്രീകരണത്തിന്റെ ഫോട്ടോകളും പുറത്ത് വിട്ടു.
റാണി പത്മിനി ഒക്ടോബര്‍ 23 ന്
0
Share.