ഇന്ത്യയില്‍ വലിയ വിജയം ആഘോഷിച്ച ബാഹുബലി ഇനി ചൈനയിലേക്ക്. അയ്യായിരത്തിലധികം തീയേറ്ററുകളിലാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ സിനിമയുടെ വലിയ വിജയമാണ് ബാഹുബലി തീയേറ്ററുകളില്‍ ആഘോഷിച്ചത്. തമിഴ്,തെലുങ്ക്,മലയാളം,ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം ഇന്ത്യയിലെ പണം വാരി പടങ്ങളില്‍ രണ്ടാമതെത്തി.ഇനി സിനിമ ചൈനയിലേക്ക് എത്തുകയാണ്. നവംബറിലാവും സിനിമ ചൈനയില്‍ എത്തുക. ഇന്ത്യയില്‍ നിന്നുള്ള ഒരു ചിത്രത്തിന്റെ ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയ ബാഹുബലി ചൈനയിലും അത് ആവര്‍ത്തിച്ചാല്‍ കളക്ഷനില്‍ സിനിമയ്ക്ക് ഒന്നാമത് എത്താനാവും.750 കോടി രൂപയുമായി പികെയാണ് ഇപ്പോള്‍ ഒന്നാമത്.600 കോടിയാണ് ബാഹുബലിയുടെ നിലവിലെ കളക്ഷന്‍.
ബാഹുബലി ചൈനയിലേക്ക്
0
Share.