ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ നാണക്കേട്

0

_DSC0085 _DSC0083 _DSC0080 _DSC0079
കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയില്‍ അഭിമാനിക്കാവുന്ന തരത്തിലുള്ള ടൂറിസ്റ്റ് മേഖലകള്‍ ധാരാളമുണ്ട്. പ്രധാനമായും തിരുവനന്തപുരം എന്ന ശരീരത്തിന്‍റെ തലയാണ് ശ്രീ പത്മനാഭക്ഷേത്രം. ഉടലിന്‍റെ ഭാഗങ്ങളാണ് മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, കവടിയാര്‍ കൊട്ടാരം, എന്നീ പല പല കേന്ദ്രങ്ങളും.  മൊത്തത്തിന്‍റെയും ആസ്ഥാനമായ നിയമസഭാ മന്ദിരവും ഇതിനെയെല്ലാം നിയന്ത്രിക്കേണ്ട മന്ത്രിരാജാക്കന്മാരും, പ്രജകളും ഒക്കെ. എന്നാല്‍ ഭാവിയില്‍ നേരിടേണ്ട ഭയാനകമായ, എന്നാല്‍ പ്രധാനമായിട്ടുള്ളതുമായ തിരുവനന്തപുരത്തിന്‍റെ അടിയൊഴുക്കില്‍ എന്താണ് ആരും ശ്രദ്ധിക്കാത്തത്.  കാരണം ഒരു മഴവന്നാല്‍ നിറഞ്ഞൊഴുകുന്ന തലസ്ഥാന നഗരി വേസ്റ്റുകളുടെ കൂന്പാരമായി മാറുന്നു.  തിരുവനന്തപുരത്തിന്‍റെ അടിത്തറയിലൂടെയും, പുറത്തുകൂടിയും കുമിഞ്ഞുകൂടുന്ന മാലിന്യ ജലത്തിലൂടെയാണ് ജനങ്ങള്‍ ചവിട്ടി നീന്തി പോകേണ്ടത്.  ഇതിലൂടെയുണ്ടായുന്ന സാംക്രമിക രോഗങ്ങള്‍ ഏതൊക്കെയോ സ്ഥലത്തുള്ള ഏതൊക്കെയോ ആളുകള്‍ക്ക് പിടികൂടുന്നുണ്ട് എന്ന് ആരും അറിയുന്നില്ല. നിറഞ്ഞൊഴുകുന്ന ഓടകളിലൂടെ മഴവെള്ളം മാത്രമല്ല
അതിനടിയിലൂടെ വരുന്ന മലിനജലം എങ്ങോട്ടെന്നില്ലാതെ തന്നെ കിടന്നു വറ്റുന്നു.  ഈ ജലം ഒഴുകി പോകാനുള്ള ഒഴുക്കു ചാലുകളോ കുളങ്ങളോ മറ്റു പ്രദേശമോയില്ല.  കാരണം ഉള്ള സ്ഥലങ്ങളില്‍ ഫ്ളാറ്റുകള്‍ കെട്ടി പൊക്കി, കളി സ്ഥലങ്ങള്‍ ഉണ്ടാക്കി, മതിലുകള്‍ കെട്ടിയടച്ചും സ്ഥലപരിമിതി ഇല്ലാതായി. തലസ്ഥാന നഗരിയില്‍ ആകെയുള്ള വിരലിലെണ്ണാവുന്ന കുളങ്ങള്‍ മാത്രമേയുള്ളൂ. ഒന്ന് പത്മതീര്‍ത്ഥ കുളവും, മിത്രാനന്ദപുരം, ശ്രീവരാഹം കുളവും എന്നീ നാലു കുളങ്ങള്‍ മാത്രമേയുളഅളൂ. അതും അത്യാവശ്യം അന്പലവാസികളും, ദേശവാസികളും ഉപയോഗിക്കുന്നവയാണ്. ഇതില്‍ എത്രകണ്ട് നല്ല മഴവെള്ളം എത്തിച്ചേരും.

നഗരത്തിലെ പ്രധാനജനസഞ്ചാരപ്രദേശമായ മണക്കാട്, കുര്യാത്തി ചാല എന്നീ പ്രദേശങ്ങളില്‍ മാനത്ത് മഴക്കാര്‍ കണ്ടാല്‍ സ്ഥലവാസികളും കച്ചവട്കാരും പരിഭ്രമിക്കും. മഴപെയ്തു തുടങ്ങിയാല്‍ നഗരത്തിന്‍റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുള്ള മഴവെള്ളം കുത്തിയൊലിച്ച് ഈ സ്ഥലങ്ങളിലേക്കാണ് എത്തുന്നത്.  നഗരത്തിന്‍റെ മാസ്റ്റര്‍ പ്ലാനില്‍ ഓടകള്‍ നിര്‍ബന്ധമായും വേണമെന്നാണ്. എന്നാല്‍ നഗരത്തിലെ പല ഓടകളും ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അതുപോലെ തന്നെ നഗരത്തിലെ മലിനജലം ഒഴുകിപോകാന്‍ ആമഇഴഞ്ചാന്‍ തോട് ഉണ്ട്. എന്നാല്‍ ഈ തോട്ടില്‍ ഇന്ന് മാലിന്യങ്ങളും മറ്റു പാഴ് വസ്തുക്കളും കൊണ്ട് അടഞ്ഞിരിക്കുകയാണ്.  മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കോടികള്‍ മുടക്കി മഴവെള്ള നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ പലതും ചെയ്തു.  എന്നാല്‍ മഴവെള്ളം ഒഴുകി പോകാനുള്ള പദ്ധതികള്‍ ഇവരാരും ചെയ്തില്ല.  പകരം നിലവിലുള്ള ഓടകളിലെ മണ്ണുമാറ്റിയും റോഡ് ഉയരം കൂട്ടിയും പരിഷ്കാരങ്ങള്‍ നടത്തി നഗരത്തിലെ നിരവധി ഓടകളുടെ മുകളില്‍ വ്യാപാരസ്ഥാപനങ്ങളും ചെറുകിട കച്ചവടക്കാരും അതിക്രമിച്ച് കയറിയതിനാല്‍ മലിനജലം ഒഴുകി പോകുവാന്‍ സ്ഥലമില്ലാതായി.  ബിജുപ്രഭാകരന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടുപിടിക്കുകയും അതു ഉന്‍മൂലനം ചെയ്യുവാന്‍ തീരുമാനിച്ചു.  അതിന്‍റെ ഫലമായി ഓടകളുടെ മുകളിലിനി കൈയ്യേറ്റം ചെയ്ത കച്ചവടക്കാരെ ഒഴിപ്പിച്ചു വിടുകയും മലിനജലം ഒഴുകി പോകുവാനുള്ള പുനര്‍പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയും ചെയ്യുന്നു.  തിരുവനന്തപുരത്തെ വെള്ളപ്പൊക്ക നിര്‍മാര്‍നജപദ്ധതിയു ഭാഗമായി നടത്തുന്ന അനന്ദ എന്ന പദ്ധതിയുടെ ഭാഗമായി കയ്യേറ്റപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്തതുകൊണ്ട് വര്‍ഷങ്ങളായി നഗരത്തിലുള്ള ശാശ്വതപരിഹാരമാകും.

Share.

About Author

Comments are closed.