മഹാരാഷ്ട്രയിലെ സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെ വധക്കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. സാംഗ്ലി സ്വദേശി സമീര്‍ വിഷ്ണു ഗെയ്്്ക്ക്്്്വാദിനെയാണ് ഏഴ് മാസങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയതത്. പന്‍സാരെ വധക്കേസിലെ ആദ്യ അറസ്റ്റാണിത്. കോലാപൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രഭാതസവാരിക്കിടെ പന്‍സാരെയ്ക്ക് വെടിയേറ്റത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടുകയും ടോള്വിരുദ്ധസമരങ്ങള് നയിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പന്‍സാരയുടെ ജീവന് ഭീഷണിയുണ്ടായിരുന്നു. അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് പന്‍സാരെയുടെ കുടുംബാംഗങ്ങള്‍ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സിപിഐ നേതാവ് പന്‍സാരെ വധക്കേസില്‍ മുഖ്യപ്രതി അറസ്റ്റിൽ
0
Share.