പാറശ്ശാല താലൂക്ക് ആശുപത്രിയിൽ അതിക്രമം കാണിച്ചവരെ അറസ്റ്റ് ചെയ്യണം; കെജിഎംഒഎ

0

തിരുവന്തപുരം ;പാറശ്ശാല താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ അതിക്രമം കാണിച്ചവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് കെജിഎംഒഎ ജില്ലാ ഘടകം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അത്യാഹിത വിഭാത്തിൽ ചികിത്സയ്ക്ക് എത്തിയ രോ​ഗിയുടെ ബന്ധുക്കൾ വനിതാ ഡോക്ടറെ അസഭ്യം പറയുകയും, ആമ്പുലൻസ് ഡ്രൈവറുടെ മൊബൈൽ ഫോൺ തട്ടിയെടുത്തു, അയാളെ ആക്രമിച്ച് വസ്ത്രങ്ങൾ കീറുകയും ചെയ്ത സംഭവത്തിൽ പോലീസിന് പരാതി നൽകിയിട്ടും ഇത് വരെ അക്രമികളെ പിടികൂടിയിട്ടില്ല.

ഡോക്ടർക്ക് എല്ലാ പിന്തുണയും പ്രഖാപിക്കുകയും, പ്രതികൾക്ക് ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ഇത്തരത്തിലുള്ള അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ അധികാരികൾ സ്വീകരിക്കണമെന്നും കെജിഎംഓഎ ജില്ലാ പ്രസിഡന്റ്‌ ഡോ പത്മപ്രസാദ് പി എസ് , സെക്രട്ടറി ഡോ സുനിത എൻ എന്നിവർ പ്രസ്താവിച്ചു.

Share.

About Author

Comments are closed.