പാഠവം
ഗതാനുഗതികോ ലോകഃ
ആശയം – ലോകം ഗതാനുഗതികമാണ്. ലോകം വിവേകമില്ലാത്തതിനാല്‍ കഴിഞ്ഞു പോയതിനെ പിന്തുടരുന്നു. അതിന്റെ ഗുണദോഷങ്ങളെപ്പറ്റി ചിന്തിക്കുന്നില്ല. വിവേകമില്ലാത്തവര്‍ പൂര്‍വികര്‍ ചെയ്തതുതന്നെ അനുവര്‍ത്തിക്കുന്നു. പുതുതായിട്ടൊന്നും അവര്‍ കണ്ടെത്തുന്നില്ല. മൃഗാദികള്‍ ചെയ്യുന്നതും അതുതന്നെയാണ്. മുന്‍പേ ഗമിക്കുന്ന പശുവിന്റെ പിന്നാലെ മറ്റു പശുക്കളും പോകും. പ്രത്യേകമായി തന്റേതായ ഒരു പാത കണ്ടെത്താന്‍ അവര്‍ ശ്രമിക്കാറില്ല. മുന്പുള്ളവര് ചെയ്തു വന്നിരുന്ന കാര്യങ്ങള്‍ ഗുണദോഷവിവേചനം ചെയ്തു നല്ലതുമാത്രം സ്വീകരിക്കുക. ദോഷം ഉണ്ടാകുന്നത് ഉപേക്ഷിക്കുക വിവരമില്ലാത്തവര്‍ക്കു മറ്റുള്ളവര്‍ പറയുന്നതാണ് പ്രമാണം.
ചാണക്യസൂത്രം – 82