ലോസ് ആഞ്ജലിസ്: വിവാദമായ ‘ദ ഇന്റര്‍വ്യൂ’ എന്ന ചലച്ചിത്രം ക്രിസ്മസ് ദിനത്തില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളായ സോണി പിക്ച്ചേഴ്സ്. വ്യാഴാഴ്ച അമേരിക്കയിലെ ചില തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
ദക്ഷിണകൊറിയ നേതാവ് കിംജോങ് ഉന്നിനെ കളിയാക്കുന്ന രീതിയില്‍ ചിത്രീകരിച്ച സിനിമയാണ് ‘ദ ഇന്റര്‍വ്യൂ’. തുടക്കംമുതല്‍തന്നെ ചിത്രം വിവാദത്തിലായി. സിനിമയുടെ ഭാഗങ്ങള്‍ ചിലര്‍ ചോര്ത്തിയതിനെത്തുടര്ന്ന് അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ വാക്പോര് വരെയുണ്ടായി. ചോര്‍ത്തലിനു പിന്നില്‍ വടക്കന്‍ കൊറിയ തന്നെയാണെന്നായിരുന്നു അമേരിക്കയുടെ കണ്ടെത്തല്‍.
തുടര്‍ന്ന് ക്രിസ്മസ് ദിനത്തിലെ റിലീസ് നിര്‍മാതാക്കളായ സോണി മാറ്റിവെച്ചു. ഇത് വന്‍ വിമര്ശത്തിനിടയാക്കിയതിനെത്തുടര്ന്നാണ് ഇപ്പോള്‍ കുറച്ചു തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാന്‍ സോണി തയ്യാറായിരിക്കുന്നത്. ആദ്യ ദിനത്തില്‍ 200 തീയേറ്ററുകളിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. 2500 തീയേറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം