തയ്യല്‍ തൊഴിലാളി സംഘടന TWFI യുടെ മൂന്നാം ദേശീയ സമ്മേളനം

0

തയ്യല്‍ തൊഴിലാളികളുടെ ദേശീയ സംഘടനയായ TWFI യുടെ മൂന്നാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കേന്ദ്ര തൊഴില്‍ വകുപ്പുമന്ത്രി ബങ്കാരു ദത്താത്രേയക്ക് 1996 ലെ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി നടപ്പാക്കിയ മാതൃകയില്‍ ഇന്ത്യയിലെ മൂന്നകോടി തയ്യല്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി നടപ്പിലാക്കുന്നതിലേക്ക് കേരളം, കര്‍മാടകം, പോണ്ടിച്ചേരി, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ന്യൂഡെല്‍ഹി, മാഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് 150ല്‍പ്പരം എം.പിമാരുടെ ശുപാര്‍ശ കത്ത് അടങ്ങിയ ഭീമഹര്‍ജി 06-05-2015 ന് രാവിലെ 8 മണിക്ക് സമര്‍പ്പിക്കുകയുണ്ടായി.  ആ നിവേദനം പഠിച്ച മന്ത്രി ഞങ്ങളെ അന്നു തന്നെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും അന്നത്തെ ക്യാബിനറ്റില്‍ രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം ഒരു രൂപ വച്ച് 60 കഴിയുന്ന തൊഴിലാളിയ്ക്ക് പ്രതിമാസ 5000 രൂപ പെന്‍ഷന്‍ കിട്ടുന്ന സന്തോഷകരമായ വാര്‍ത്തയാണ് ഞങ്ങളെ അറിയിച്ചത്.  അതില്‍ രാജ്യത്തെ മുഴുവന്‍ തയ്യല്‍ തൊഴിലാളികളും സന്തോഷിക്കുമെങ്കിലും കേരളത്തിലെ തയ്യല്‍ തൊഴിലാളി ക്ഷേമനിധിയെ സംബന്ധിച്ച് വളരെ ഉത്കണ്ഠയാണ് 1986 ല്‍ പ്രതിമാസം തൊഴിലാളി 10 രൂപയും സര്‍ക്കാര്‍ 2 രൂപയും എന്ന ക്രമത്തില്‍ തുടങ്ങിയ പദ്ധതി 2008 ല്‍ തൊഴിലാളി വിഹിതം 20 രൂപയും സര്‍ക്കാര്‍ വിഹിതം 1 രൂപ ആക്കുകയും ചെയ്തു.  സര്‍ക്കാര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രതികരിക്കാതിരുന്ന തൊഴില്‍ വകുപ്പ് മന്ത്രി ഇപ്പോള്‍ പറയുന്നത് തയ്യല്‍ തൊഴിലാളികളുടെ അംശാദായം 50 രൂപ ആക്കണമെന്ന് ഉദ്യോഗസ്ഥരെക്കൊണ്ട് ആജ്ഞാപിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതിനെ എന്ത് വിലകൊടുത്തും ചെറുത്ത് തോല്‍പ്പിക്കണമെന്ന് സംസ്ഥാന ഘടകത്തോട് ദേശീയ കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

Share.

About Author

Comments are closed.