ക്ഷാത്ര പ്രതിഭാസംഗമം

0

മഹത്തായ പാരന്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും പിന്‍തുടര്‍ച്ചക്കാരാണു കേരളീയ ക്ഷത്രിയര്‍. രാമായണം, മഹാഭാരതം തുടങ്ങിയ പുരാണേതിഹാസങ്ങള്‍, ഭാരതീയ സംസ്കാരത്തിന്‍റെ അടിസ്ഥാന ശിലകളാണെങ്കില്‍, അതിലെ കഥകള്‍, ക്ഷാത്ര വീര്യത്തിന്‍റെയും, ക്ഷാത്ര തേജസ്സിന്‍റെയും കഥകള്‍ കൂടിയാണ്. സത്യം, ധര്‍മ്മം, നീതി, ത്യാഗം, സ്നേഹം തുടങ്ങിയ ഉന്നതമൂല്യങ്ങള്‍ അന്തിമ വിജയം നേടുന്ന വീരഗാഥകളാണു അവയില്‍ നിറഞ്ഞു തുടിക്കുന്നത്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടവരാണ് കേരളത്തില്‍ ഭരണസാരഥ്യം വഹിച്ചിരുന്ന ബഹുഭൂരിപക്ഷം നാട്ടുരാജാക്കന്മാരും, അവരടെ വാത്സല്യത്തില്‍ വളര്‍ന്നു വലുതായ കവികളും സാഹിത്യകാരന്മാരും പണ്ഡിതവരേണ്യരും.

ചെങ്കോലും കിരീടവും അടിയറവ്യ്ക്കുന്നതിനു മുന്പും പിന്പും നാടിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ പങ്കാളികളായിരുന്നു ക്ഷത്രിയര്‍ എന്ന ചരിത്ര യാഥാര്‍ത്ഥ്യം വിസ്മരിക്കാവുന്നതല്ല. സ്വാതി തിരുനാളും, ധര്‍മ്മരാജാവും, രാജാരവിവര്‍മ്മയും വലിയ കോയിത്തന്പുരാനും, എ.ആറും, പരീക്ഷിത്തു തന്പുരാനും, മാനവേദന്‍ രാജാവും, പഴശ്ശിരാജാവും എല്ലാം ഈ ക്ഷത്രിയ പാരന്പര്യത്തിലെ കണ്ണികളാണ്.  കാലം മാറിയപ്പോള്‍ പ്രതാപ-ഐശ്വര്യങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീണപ്പോഴും ക്ഷത്രിയരുടെ മുഖമുദ്രയാ

അന്തസ്സും അഭിമാനവും പൈതൃകമായ വിവേകവും സഹിഷ്ണുതയും കെടാത നിലനിന്നു. വോട്ടുബാങ്കിന്‍റെ രാഷ്ട്രീയ കൊടുങ്കാറ്റില്‍ മത്സരിച്ചു മുന്നേറാനുള്ള സംഘബലം ക്ഷത്രിയര്‍ക്കില്ല. പക്ഷെ അനീതിയും അധര്‍മ്മവും നാടാകെ കൊടികുത്തി വാഴുന്പോള്‍ നന്മയുടെ ഒരു കൈത്തിരിനാളമെങ്കിലും പ്രകാശിപ്പിക്കാനുള്ള ശ്രമമാണു ക്ഷത്രിയര്‍ ഏറ്റെടുത്തിട്ടുള്ളത്.  ആ ശ്രമത്തിന്‍റെ ഭാഗമാണു ചേര്‍ത്തലയില്‍ നടക്കുന്ന ദ്വിദിന കണ്‍വന്‍ഷന്‍.

Share.

About Author

Comments are closed.